Webdunia - Bharat's app for daily news and videos

Install App

ഓസ്ട്രേലിയയെ കണ്ടാൽ സൂര്യയുടെ മുട്ടിടിയ്ക്കുമോ? ടി20യിലും ഓസീസ് പേടി തുടർന്ന് താരം

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (15:44 IST)
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 താരമെന്ന വിശേഷണം സമീപകാലത്തായി സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ഏകദിനത്തില്‍ കാര്യമായ ഒരു നേട്ടവും സ്വന്തമാക്കാനായിട്ടില്ലെങ്കിലും ടി20യില്‍ സൂര്യയുടെ റെക്കോര്‍ഡുകള്‍ അവിശ്വസനീയമാണ്. ലോകത്തെ ഏത് ബൗളിംഗ് നിരയെയും തച്ചുടയ്ക്കാനാകുന്ന സൂര്യകുമാര്‍ യാദവിനെ ടി20 ക്രിക്കറ്റില്‍ പിടിച്ചുകെട്ടിയിട്ടുള്ളത് ഓസ്‌ട്രേലിയ മാത്രമാണ്.
 
ഇക്കഴിഞ്ഞ ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ മികച്ച രീതിയില്‍ തന്നെ സൂര്യ തുടങ്ങിയെങ്കിലും പരമ്പരയിലെ അവസാന രണ്ട് ടി20 മത്സരങ്ങളിലും ഒറ്റ സംഖ്യയിലാണ് സൂര്യ പുറത്താകുന്നത്. താരത്തിന്റെ അവസാന 46 ടി20 ഇന്നിങ്ങ്‌സുകളില്‍ ഇതാദ്യമായാണ് താരം തുടര്‍ച്ചയായ 2 ഇന്നിങ്ങ്‌സുകളില്‍ ഒറ്റസംഖ്യയില്‍ പുറത്താവുന്നത്. നാലാം ടി20യില്‍ ഒരു റണ്‍സും അഞ്ചാം ടി20യില്‍ 5 റണ്‍സുമായിരുന്നു സൂര്യയുടെ സ്‌കോറുകള്‍.
 
ഇതാദ്യമായല്ല സൂര്യ ഓസീസ് ബൗളിംഗ് നിരയ്ക്ക് മുന്നില്‍ പതറുന്നത്. ടി20 ക്രിക്കറ്റില്‍ ഇതാദ്യമാണെങ്കിലും ഏകദിന പരമ്പരയില്‍ ഹാട്രിക് ഗോള്‍ഡന്‍ ഡെക്കെന്ന നാണക്കേട് സൂര്യ സ്വന്തമാക്കിയിരുന്നു. ഈ നാണക്കേടില്‍ നിന്നും കരകയറുന്നതിനിടെയാണ് സൂര്യയെ ഓസീസ് വീണ്ടും നാണക്കേടിന്റെ കുഴിയില്‍ ചാടിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Bangladesh, 1st T20: ഓപ്പണറായി സഞ്ജുവും അഭിഷേക് ശര്‍മയും; ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ട്വന്റി 20 ഇന്ന്

India Women vs Pakistan Women: മരണ ഗ്രൂപ്പിലെ 'ഡു ഓര്‍ ഡൈ' മാച്ചിനു ഇന്ത്യ ഇറങ്ങുന്നു, എതിരാളികള്‍ പാക്കിസ്ഥാന്‍; തോറ്റാല്‍ സെമി സാധ്യതകള്‍ അടയും

ടി20യിലേയ്ക്ക് വാ കാണിച്ചുതരാം, വീണ്ടും ഷാന്റോയുടെ വെല്ലുവിളി

സഞ്ജു ഓപ്പണിംഗിൽ തന്നെ, അഭിഷേകിനൊപ്പം വെടിക്കെട്ടിന് തീ കൊളുത്തും, ഇന്ത്യയുടെ സാധ്യതാ ടീം

നിയമമൊക്കെ തിരുത്തിയത് ധോനിയ്ക്ക് വേണ്ടിയാണെന്ന് ആര്‍ക്കാണ് അറിയാത്തത്: ഞെട്ടിച്ച് കെയ്ഫിന്റെ പ്രതികരണം .

അടുത്ത ലേഖനം
Show comments