Webdunia - Bharat's app for daily news and videos

Install App

കോലിയുടെ സ്ഥാനത്ത് ആര് കളിക്കും? ശ്രേയസിന് വെല്ലുവിളിയായി സൂര്യകുമാർ യാദവ് ടെസ്റ്റ് ടീമിൽ

Webdunia
ചൊവ്വ, 23 നവം‌ബര്‍ 2021 (20:06 IST)
ന്യൂസിലൻഡിനെതിരെ വ്യാഴാഴ്‌ച്ച ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിൽ സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തിയതോടെ നായകൻ വിരാട് കോലിയുടെ സ്ഥാനത്തിനായുള്ള പോര് മുറുകുന്നു. ആദ്യ മത്സര‌ത്തിൽ മാറി നിൽക്കുന്ന കോലിക്ക് പകരം സൂര്യയെ സെലക്‌ടർമാർ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
 
നേരത്തെ ടി20 പരമ്പരയിൽ കോലിയുടെ പൊസിഷനായ മൂന്നാം സ്ഥാനത്താണ് സൂര്യ കളിക്കാനിറങ്ങിയത്. ടെസ്റ്റിലും കോലിയുടെ സ്ഥാനത്തേക്ക് സൂര്യയെ പരിഗണിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ടെസ്റ്റിൽ കോലിയുടെ സ്ഥാനത്ത് യുവതാരം ശ്രേയസ് അയ്യർ അരങ്ങേറുമെന്നാണ് കരുതിയിരുന്നത്. എന്നാൽ സൂര്യയും ടെസ്റ്റ് ടീമിന്റെ ഭാഗമായതോടെ ശ്രേയസിനു ഇടം ലഭിക്കുമോയെന്ന കാര്യം സംശയമാണ്.
 
സൂര്യയ്ക്ക് പ്രഥമ പരിഗണന നൽകുകയാണെങ്കിൽ ശ്രേയസിന്റെ ടെസ്റ്റ് അരങ്ങേറ്റം നീളാനാണ് സാധ്യത. നേരത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് സംഘത്തില്‍ സൂര്യയുമുണ്ടായിരുന്നു. പക്ഷെ താരത്തിന് അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നില്ല.ഐപിഎല്ലിനൊപ്പം ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് സൂര്യയ്ക്ക് മുൻതൂക്കം നൽകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

അടുത്ത ലേഖനം
Show comments