Webdunia - Bharat's app for daily news and videos

Install App

ട്വന്റി 20 ലോകകപ്പ്: ഇനി എത്ര കളികള്‍ ജയിച്ചാല്‍ ഇന്ത്യ സെമിയില്‍ എത്തും?

ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍

Webdunia
ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (09:56 IST)
ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ആദ്യ കളിയില്‍ തന്നെ പാക്കിസ്ഥാനെ തോല്‍പ്പിച്ച് സെമി സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് കളികള്‍ കൂടിയാണ് ഇന്ത്യക്ക് ഇനി ശേഷിക്കുന്നത്. ഇതില്‍ മൂന്ന് കളികള്‍ ജയിച്ചാല്‍ ഇന്ത്യക്ക് അനായാസം സെമിയില്‍ കയറാന്‍ സാധിക്കും. ശേഷിക്കുന്ന നാല് കളിയും ജയിക്കുകയാണെങ്കില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യക്ക് സെമിയില്‍ എത്താം. 
 
ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍ 
 
ഒക്ടോബര്‍ 27 വ്യാഴാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നെതര്‍ലന്‍ഡ്സ് ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം 12.30 ന് മത്സരം ആരംഭിക്കും. 
 
ഒക്ടോബര്‍ 30 നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. വേദിയാകുക പെര്‍ത്ത് സ്റ്റേഡിയം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 ന് മത്സരം ആരംഭിക്കും. 
 
നവംബര്‍ രണ്ടിന് അഡ്ലെയ്ഡ് ഓവലില്‍ വെച്ച് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുക. 
 
നവംബര്‍ ആറ് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ ഇന്ത്യ-സിംബാബെ പോരാട്ടം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദിയാകുക. 
 
നിലവില്‍ ഇന്ത്യയുടെ സ്ഥാനം
 
ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍. രണ്ട് പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ട് പോയിന്റുള്ള ബംഗ്ലാദേശാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയേക്കാള്‍ നെറ്റ് റണ്‍റേറ്റ് കൂടുതലാണ് ബംഗ്ലാദേശിന്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നോക്കൗട്ട് മത്സരങ്ങളിലെ ഹീറോയെ എങ്ങനെ കൈവിടാൻ,വിശ്വസ്തനായ വെങ്കിടേഷ് അയ്യർക്ക് വേണ്ടി കൊൽക്കത്ത മുടക്കിയത് 23.75 കോടി!

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

അടുത്ത ലേഖനം
Show comments