Webdunia - Bharat's app for daily news and videos

Install App

വിരാട് കോലിക്ക് തിരിച്ചടി, റാങ്കിങിൽ കെഎൽ രാഹുലിന് കുതിപ്പ്

Webdunia
ബുധന്‍, 10 നവം‌ബര്‍ 2021 (21:57 IST)
ഐസിസി ടി20 രാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് തിരിച്ചടി. ഇന്ത്യയുടെ കെഎൽ രാഹുലും ദക്ഷിണാഫ്രിക്കയുടെ എയ്‌ഡൻ മാർക്രമുമാണ് പട്ടികയിൽ വലിയ നേട്ടം കാഴ്‌ചവെച്ചത്.തകര്‍പ്പന്‍ ഫോം കാഴ്‌‌ചവെച്ച രാഹുല്‍ ബാറ്റ്സ്‌മാന്‍മാരില്‍ മൂന്ന് സ്ഥാനങ്ങളുയര്‍ന്ന് അഞ്ചാമതെത്തി. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ 25 പന്തില്‍ പുറത്താകാതെ 52 റണ്‍സ് നേടിയ മാര്‍ക്രം മൂന്നാം സ്ഥാനത്തെത്തി.
 
പാകിസ്ഥാൻ നായകൻ ബാബർ അസം തന്നെയാണ് പട്ടികയിൽ ഒന്നാമതുള്ളത്.  ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാന്‍ രണ്ടാമത് തുടരുമ്പോള്‍ എയ്‌ഡന്‍ മാര്‍ക്രം മൂന്നാം സ്ഥാനത്തേക്കെത്തി. ആരോണ്‍ ഫിഞ്ച് നാലാം സ്ഥാനത്തേക്കിറങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍ അഞ്ചാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഒരു സ്ഥാനം ഇറങ്ങി എട്ടാം സ്ഥാനത്താണ് വിരാട് കോലി. 
 
ബൗളർമാരിൽ 797 റേറ്റിംഗ് പോയിന്‍റുമായി ലങ്കയുടെ വനിന്ദു ഹസരംഗയാണ് തലപ്പത്ത്. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസി രണ്ടാമതും ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദ് മൂന്നാം സ്ഥാനത്തും അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍ നാലാമതുമാണ്.ഓസീസിന്‍റെ ആദം സാംപ അഞ്ചാമതും അഫ്‌ഗാന്‍റെ മുജീബ് ഉര്‍ റഹ്‌മാന്‍ ആറാമതുമുണ്ട്. 
 
അതേസമയം ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരാരുമില്ല. ഓള്‍റൗണ്ടര്‍മാരില്‍ അഫ്‌ഗാന്‍ നായകന്‍ മുഹമ്മദ് നബിയാണ് ഒന്നാമത്. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍ ലങ്കയുടെ വനിന്ദു ഹസരംഗ, ഓസീസിന്‍റെ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments