Webdunia - Bharat's app for daily news and videos

Install App

ആത്മവിശ്വാസവുമായി ഇന്ത്യ, ഓസീസിനെതിരായ ടി20 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Webdunia
വെള്ളി, 4 ഡിസം‌ബര്‍ 2020 (12:26 IST)
കാൻബറ: ഇന്ത്യയുടെ ഓസീസ് പരമ്പരയിലെ ടി20 മത്സരങ്ങൾക്ക് ഇന്ന് തുടക്കം. അവസാന ഏകദിന മത്സരം നടന്ന കാൻബറയിൽ ഇന്ന് ഉച്ചയ്‌ക്ക് 1:30നാണ് മത്സരം.
 
ഏകദിന പരമ്പര നഷ്ടപ്പെട്ട ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയ്‌ക്ക് മുൻപ് ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ ടി20 പരമ്പര വിജയം നിർണായകമാകും. ഓസീസിനെതിരെ ആദ്യ രണ്ട് ഏകദിനമത്സരങ്ങളിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ അവസാന ഏകദിനത്തിൽ കഷ്ടിച്ച് ജയിച്ചുകയറുകയായിരുന്നു.
 
അതേസമയം ഇന്ന് നടക്കുന്ന ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളികൾ. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം മൂന്നാം ഏകദിനത്തിൽ ഇന്ത്യക്കായി തിളങ്ങിയ നടരാജൻ ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും.
 
ഏകദിന പരമ്പരയിൽ മികച്ച ഫോമിലായിരുന്ന മാക്‌സ്‌വെല്ലാകും ടി20യിൽ ഇന്ത്യയുടെ പ്രധാന വെല്ലുവിളി. ഐപിഎല്ലിൽ നിറം മങ്ങിയെങ്കിലും ഓസീസ് ജേഴ്‌സിയിൽ മികച്ച പ്രകടനമാണ് താരം കാഴ്‌ച്ച വെക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

30 പന്തിന് മുകളിൽ ബാറ്റ് ചെയ്ത ഒരു കളിയുമില്ല, പക്ഷേ റൺവേട്ടയിൽ ഒമ്പതാമത്, പോക്കറ്റ് ഡൈനാമോ എന്നാൽ അത് അഭിഷേക് മാത്രം

റിഷഭ് പന്തല്ല, ലോകകപ്പിൽ ഇന്ത്യയുടെ കീപ്പറാകേണ്ടത് സഞ്ജു സാംസൺ, തുറന്നുപറഞ്ഞ് ഹർഭജൻ സിംഗ്

അഹമ്മദാബാദിൽ 3 കളി കളിച്ചു, ഇതുവരെയും അക്കൗണ്ട് തുറക്കാൻ നരെയ്നായില്ല, കൊൽക്കത്തയ്ക്ക് പണിപാളുമോ?

സഞ്ജുവിന് ഇത് അർഹിച്ച അംഗീകാരം, രോഹിത്ത് ലോകകപ്പും കൊണ്ടേ മടങ്ങുവെന്ന് ധവാൻ

അന്ന് സെലക്ടര്‍മാരുടെ കാലില്‍ വീഴാത്തത് കൊണ്ട് എന്നെ തഴഞ്ഞു, കരിയറില്‍ ഒരുത്തന്റെയും കാല് പിടിക്കാന്‍ നിന്നിട്ടില്ല : ഗൗതം ഗംഭീര്‍

അടുത്ത ലേഖനം
Show comments