Webdunia - Bharat's app for daily news and videos

Install App

T20 World Cup 2024 Final: ലോകകപ്പിന് പുതിയ അവകാശികളോ അതോ ഇന്ത്യന്‍ മുത്തമോ? ക്രിക്കറ്റ് പൂരത്തിനു ഇന്ന് കലാശക്കൊട്ട്

ബര്‍ബഡോസില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ശരാശരി സ്‌കോര്‍ 153 ആണ്

രേണുക വേണു
ശനി, 29 ജൂണ്‍ 2024 (06:45 IST)
T20 World Cup 2024 Final
T20 World Cup 2024 Final: ട്വന്റി 20 ലോകകപ്പ് ഫൈനല്‍ ഇന്ന്. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് കളി ആരംഭിക്കുക. രണ്ടാം ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന ഇന്ത്യക്ക് ഫൈനലില്‍ എതിരാളികള്‍ ദക്ഷിണാഫ്രിക്ക. കന്നി ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുക. 2007 ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ഇന്ത്യയാണ് നേടിയത്. ബര്‍ബഡോസിലെ ബ്രിഡ്ജ്ടൗണിലാണ് ഫൈനല്‍ മത്സരം നടക്കുക. 2014 ലാണ് ഇന്ത്യ അവസാനമായി ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കളിച്ചത്. 
 
ബര്‍ബഡോസില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ശരാശരി സ്‌കോര്‍ 153 ആണ്. 2022 ല്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസ് നേടിയ 224 റണ്‍സാണ് ഈ ഗ്രൗണ്ടിലെ ഉയര്‍ന്ന സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ടീം 19 കളികള്‍ ജയിച്ചപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമിന് ജയിക്കാന്‍ സാധിച്ചിരിക്കുന്നത് 11 കളികളില്‍ മാത്രം. ടോസ് ലഭിക്കുന്നവര്‍ ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. 
 
ബര്‍ബഡോസില്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മത്സരം നടക്കുമെന്ന് തന്നെയാണ് ഇരു ടീമുകളുടേയും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മഴ മൂലം 29 ന് മത്സരം നടന്നില്ലെങ്കില്‍ റിസര്‍വ് ഡേയായി ജൂണ്‍ 30 ഉണ്ട്. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിട്ടുവീഴ്ചയില്ല, വനിതാ ലോകകപ്പിലെ പാകിസ്ഥാൻ്റെ മത്സരങ്ങൾ ഇന്ത്യയിൽ നടക്കില്ല, പകരം കൊളംബോ വേദിയാകും

കോലിയ്ക്ക് വേണ്ടി വിജയിച്ചെ പറ്റു, ഫൈനൽ ജയിക്കും കപ്പും കൊണ്ടുപോകും: രജത് പാട്ടീധാർ

Royal Challengers bengaluru: ബൗളിംഗിൽ ഹേസൽവുഡ്, ബാറ്റിംഗിൽ ജിതേഷും കോലിയും പാട്ടീധാറും, പഞ്ചാബിന് കപ്പടിക്കുക എളുപ്പമല്ല

Punjab Kings: ശ്രേയസ് എന്ന നായകന്‍, അഹമ്മദാബാദിലെ പിച്ചും അനുകൂലം, ഫൈനലില്‍ പഞ്ചാബിന്റെ സാധ്യതകള്‍ എത്രമാത്രം

Royal Challengers Bengaluru: മോനെ കോലി, ആ കപ്പ് തൂക്ക്; ഡിവില്ലിയേഴ്‌സിന്റെ ആശംസ

അടുത്ത ലേഖനം
Show comments