Webdunia - Bharat's app for daily news and videos

Install App

ആരോപണങ്ങളിൽ കുടുംബത്തെ വലിച്ചിഴക്കരുത്: നിലപാട് കടുപ്പിച്ച് രോഹിത് ശർമ്മ

അഭിറാം മനോഹർ
ചൊവ്വ, 7 ജനുവരി 2020 (15:14 IST)
വിമർശനങ്ങൾ ഉൾക്കൊള്ളാനും തള്ളാനുമുള്ള കരുത്തും പക്വതയും തനിക്കുണ്ടെന്നും എന്നാൽ വിമർശങ്ങളിലേക്ക് കുടുംബത്തെ വലിച്ചിഴക്കുന്ന രീതി ശരിയല്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ. കഴിഞ്ഞ ലോകകപ്പിനുണ്ടായ സംഭവങ്ങളെ പറ്റി  മനസ്സ് തുറന്നപ്പോഴാണ് രോഹിത്തിന്റെ പരാമർശം.
 
ഇംഗ്ലണ്ടിൽ കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് മത്സരങ്ങൾക്കിടെ രോഹിത്തിന്റെ ഭാര്യ റിതിക ബിസിസിഐ അനുവദിച്ചതിലും കൂടുതൽ സമയം ഇംഗ്ലണ്ടിൽ താമസിച്ചതായി വാർത്തകളുണ്ടായിരുന്നു. ഈ വിഷയത്തിന്റെ മേലാണ് രോഹിത് ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
 
"കുടുംബം ഞങ്ങളുടെ കൂടെ നിൽക്കുന്നത് ഞങ്ങളെ പിന്തുണക്കാനാണ്. കഥകൾ ചമക്കുന്നവർ ആരായിരുന്നാലും ഈ കാര്യം മനസ്സിലാക്കണം. എന്റെ അതേ അഭിപ്രായം തന്നെയായിരിക്കും വിരാട് കോലിക്കും ഈ വിഷയത്തിൽ ഉണ്ടായിരിക്കുക എന്നാണ് വിശ്വാസം. "- രോഹിത് പറഞ്ഞു. രോഹിത്തിന്റെ ഭാര്യ റിതികയും കോലിയുടെ ഭാര്യയായ അനുഷ്കയും തമ്മിൽ പിണക്കമുണ്ടെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.
 
''ഭാര്യ റിതികയും മകൾ സമെയ്‌റയും ജീവിതത്തിൽ വന്നതോട് കൂടി താൻ പുതിയൊരു മനുഷ്യനായി മാറിയതായി രോഹിത് പറയുന്നു. മറ്റുള്ളവരുടെ അനാവശ്യ കമന്റുകൾക്ക് ഇപ്പോൾ ചെവി കൊടുക്കാറില്ല. ആ പ്രായമെല്ലാം കടന്നു പോയി. ക്രിക്കറ്റ് ഇല്ലെങ്കിൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ എനിക്ക് കൂടുതൽ സ്നേഹവും സന്തോഷവും തരുന്നു"-രോഹിത് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments