Webdunia - Bharat's app for daily news and videos

Install App

ഏഴാമനായാണോ സൂര്യ ഇറങ്ങേണ്ടത്? അവൻ്റെ കഴിവിൽ നിങ്ങൾക്ക് പോലും സംശയം: രൂക്ഷവിമർശനവുമായി ജഡേജ

Webdunia
വ്യാഴം, 23 മാര്‍ച്ച് 2023 (14:49 IST)
ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും ഗോൾഡൻ ഡക്കായതിന് പിന്നാലെ മൂന്നാം ഏകദിനത്തിലും താരത്തിന് അവസരം നൽകിയ തീരുമാനം ക്രിക്കറ്റ് ആരാധകരെയാകെ ഞെട്ടിച്ചിരുന്നു. ഏകദിനങ്ങൾ കളിച്ച് സൂര്യയ്ക്ക് പരിചയമില്ലാത്തത് കൊണ്ടുള്ള പ്രശ്നമാണെന്നും ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച പന്തിലാണ് സൂര്യ പുറത്തായതെന്നുമായിരുന്നു ഇതിന് പരിശീലകൻ ദ്രാവിഡ് നൽകിയ ന്യായം.
 
സൂര്യയെ പിന്തുണയ്ക്കുന്നുവെന്ന് സന്ദേശം നൽകിയ ടീം മാനേജ്മെൻ്റ് തന്നെ അദ്ദേഹത്തെ ഏഴാമനായി ഇറക്കിയതൊടെ അദ്ദേഹത്തിൻ്റെ കഴിവിൽ സംശയിക്കുകയാണെന്ന് മുൻ ഇന്ത്യൻ താരമായ അജയ് ജഡേജ പറയുന്നു. സൂര്യയ്ക്ക് പ്ലേയിംഗ് ഇലവനിൽ അവസരം നൽകരുതെന്ന് പറഞ്ഞു നിങ്ങൾ അവന് പിന്തുണ നൽകി. എന്നാൽ ബാറ്റിംഗ് ഓർഡറിൽ താഴെയിറക്കി അവൻ്റെ കഴിവിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
 
 അയാൾ ഫോമിലല്ലെന്ന് നിങ്ങൾക്കറിയാമായിരുന്നു. സൂര്യകുമാറിൻ്റെ കഴിവിൽ വിശ്വാസം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിന് നാലാം നമ്പറിൽ വീണ്ടും അവസരം നൽകിയില്ല?. പേസ് ബൗളിംഗിന് മുന്നിൽ സൂര്യ വീണ്ടും പരാജയപ്പെടുമോ എന്ന പേടി ഇതിന് കാരണമായി.പിന്നീട് ഇറക്കേണ്ടി വന്നപ്പോൾ സാഹചര്യം കൂടുതൽ ദുഷ്കരമായി. ഫോമിലല്ലാത്തെ ഒരു ബാറ്ററെ അയാളുടെ പൊസിഷനിലും താഴെ ഇറക്കുമ്പോൾ അയാളുടെ മനസിൽ പല ചിന്തകളും കടന്നുപോകും.
 
ഗ്രൗണ്ടിൻ്റെ 360 ഡിഗ്രിയിലും കളിക്കാനറിയുന്ന സൂര്യകുമാർ തന്നെയാണ് ഇന്നലെയും ഇറങ്ങിയത്. അയാൾക്ക് കളിക്കാൻ അറിയാത്തതല്ല. ഇതെല്ലാം മനസിൻ്റെ കളിയാണ്.വിരാട് കോലിയെ പോലൊരു താരം പോലും ഫോമിലല്ലാത്തപ്പോൾ മാനസികപിരിമുറുക്കത്തിലായെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. അതായത് കളിക്കാനിറങ്ങുമ്പോൾ അയാളുടെ മനോനില പ്രധാനമാണ്. കളിക്കാരനെ അധികസമയം കളിക്കാതെ ഇരുത്തിയാൾ അത് അയാളിലെ സംശയങ്ങൾ കൂട്ടുകയെ ഉള്ളു. അജയ് ജഡേജ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്ക് ഒരൊറ്റ പ്ലാനെ ഉള്ളു, ബുമ്രയെ തകർക്കുക, കപ്പടിക്കുക

19 തികയാത്ത പയ്യന് മുന്നിൽ ബംഗ്ലാദേശ് കടുവകൾ തീർന്നു, 11 റൺസിനിടെ വീണത് 7 വിക്കറ്റുകൾ!

ഇത് ഇനം വേറെയാണ്, വെടിക്കെട്ട് ഇരട്ടസെഞ്ചുറിയുമായി ശ്രേയസ് അയ്യർ, 228 പന്തിൽ അടിച്ചുകൂട്ടിയത് 233 റൺസ്

പരിക്കൊഴിയുന്നില്ല, നെയ്മർ ഇനിയും 3 മാസം പുറത്തിരിക്കണം

Sanju Samson: സഞ്ജുവിന് ആ പ്രശ്നം ഇപ്പോഴുമുണ്ട്, അവനെ വിശ്വസിക്കാനാവില്ല: അനിൽ കുംബ്ലെ

അടുത്ത ലേഖനം
Show comments