Ellys Perry GOAT: എല്ലിസ് പെറി ചില്ലറക്കാരിയല്ല, കയ്യിലുള്ളത് 8 ലോകകപ്പുകൾ, 2 ബിഗ് ബാഷ് ട്രോഫി ഇപ്പോൾ വനിതാ പ്രീമിയർ ലീഗും

അഭിറാം മനോഹർ
തിങ്കള്‍, 18 മാര്‍ച്ച് 2024 (15:20 IST)
Ellys perry,RCB
ക്രിക്കറ്റ് ലോകത്ത് ഒരേയൊരു താരമാണ് അതിമാനുഷന്‍ എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ളത്. ക്രിക്കറ്റടക്കം നിരവധി കായിക ഇനങ്ങളില്‍ മത്സരിച്ചിട്ടുള്ള ക്രിക്കറ്റില്‍ 360 ഡിഗ്രി പ്ലെയര്‍ എന്ന വിശേഷണം സ്വന്തമാക്കിയ എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയേഴ്‌സായിരുന്നു ആ താരം. ഡിവില്ലിയേഴ്‌സിനൊരു വനിതാ രൂപമുണ്ടായിരുന്നെങ്കില്‍ അതിന് എല്ലിസ് പെറിയുടെ മുഖമായേന. എന്തെന്നാല്‍ ഓസ്‌ട്രേലിയന്‍ സീനിയര്‍ ക്രിക്കറ്റ് ടീമില്‍ വമ്പന്‍ താരമാകുന്നതിന് മുന്‍പ് 16 വയസ്സില്‍ ഓസ്‌ട്രേലിയക്കായി ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് കളിച്ചിട്ടുള്ള താരമാണ് എല്ലിസ് പെറി. ഇന്നിപ്പോള്‍ എല്ലിസ് പെറി വിശേഷിപ്പിക്കപ്പെടുന്നത് വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായിട്ടാണ്.
 
ബാറ്റിംഗിനൊപ്പം ബൗളിംഗിലും എതിര്‍ടീമിന് നാശം വിതയ്ക്കാന്‍ പെറിയ്ക്കാവും എന്നതിനാല്‍ പെറിയടങ്ങുന്ന ഒരു സംഘത്തെ തോല്‍പ്പിക്കുക എന്നത് ഒരു ടീമിനും എളുപ്പമല്ല. രാജ്യാന്തര ക്രിക്കറ്റില്‍ താരം നേടിയിട്ടുള്ള കിരീടങ്ങളുടെ എണ്ണം മാത്രം കണക്കിലെടുത്താല്‍ മതി എല്ലിസ് പെറിയെന്ന താരത്തിന്റെ റേയ്ഞ്ച് അറിയാന്‍. അതിനൊപ്പം ബൗളിംഗിലും ബാറ്റിംഗിലും താരത്തിന്റെ നേട്ടങ്ങള്‍ കൂടിയാകുമ്പോള്‍ ആരുടെയും കണ്ണുതള്ളും. ടി20 ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ താരം, ഓസ്‌ട്രേലിയക്കായി ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി. ഏകദിനത്തില്‍ 150 വിക്കറ്റ് തുടങ്ങി പെറിയുടെ പേരിലുള്ള നേട്ടങ്ങള്‍ അനവധിയാണ്. വനിതാ പ്രീമിയര്‍ ലീഗ് സ്വന്തമാക്കും മുന്‍പുള്ള കിരീടനേട്ടങ്ങളും അനവധി.
 
ഏകദിന ലോകകപ്പില്‍ 2013,2022 വര്‍ഷങ്ങളിലെ കിരീടങ്ങളാണ് എല്ലിസ് പെറി സ്വന്തമാക്കിയിട്ടുള്ളത്. 2 ഏകദിന ലോകകപ്പ് കിരീടങ്ങളും 6 ടി20 ലോകകിരീടങ്ങളുമാണ് പെറിയുടെ പേരിലുള്ളത്. 2010,2012,2014,2018,2020,2023 വര്‍ഷങ്ങളിലാണ് പെറി ടി20 ലോകകപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയത്. ഇത് കൂടാതെ ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ 2 കിരീടം സ്വന്തമാക്കാനും എല്ലിസ് പെറിക്ക് സാധിച്ചിട്ടുണ്ട്. 2011-2020 കാലഘട്ടത്തിലെ ഐസിസിയുടെ ദശാബ്ദത്തിലെ മികച്ച ഏകദിന,ടി20 ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരവും എല്ലിസ് പെറിയുടെ ഷെല്‍ഫിലുണ്ട്. ഇത് കൂടാതെ മികച്ച താരത്തിനുള്ള നിരവധി വാര്‍ഷിക പുരസ്‌കാരങ്ങളും പെറി സ്വന്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Mohammed Rizwan: റിസ്‌വാൻ വിശ്വാസിയായതാണോ പ്രശ്നം, അതോ പലസ്തീനെ അനുകൂലിച്ചതോ?, പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ വിവാദം

ഓവർതിങ്ക് ചെയ്യുന്നതിൽ കാര്യമില്ല, കോലി സ്വന്തം ഗെയിം കളിക്കണം, ഉപദേശവുമായി മാത്യു ഹെയ്ഡൻ

Royal Challengers Bengaluru: 17,600 കോടിയുണ്ടോ? ആര്‍സിബിയെ വാങ്ങാം; കിരീട ജേതാക്കള്‍ വില്‍പ്പനയ്ക്ക് !

Shaheen Afridi: റിസ്വാനെ നീക്കി പാക്കിസ്ഥാന്‍; ഏകദിനത്തില്‍ ഷഹീന്‍ നയിക്കും

ഹർഷിതിന് വേണ്ടിയാണോ കുൽദീപിനെ ഒഴിവാക്കുന്നത്?, അങ്ങനെയെങ്കിൽ അവനെ ഓൾ റൗണ്ടറെ പോലെ കളിപ്പിക്കണം

അടുത്ത ലേഖനം
Show comments