Webdunia - Bharat's app for daily news and videos

Install App

ബാബർ ക്യാപ്റ്റനായതോടെ ടീം മടിയന്മാരുടെ സംഘമായി, 2 കിലോമീറ്റർ പോലും ഓടാനാവാത്തവർ ടീമിലുണ്ടെന്ന് മുഹമ്മദ് ഹഫീസ്

അഭിറാം മനോഹർ
വ്യാഴം, 22 ഫെബ്രുവരി 2024 (20:07 IST)
പാകിസ്ഥാന്‍ മുന്‍ നായകന്‍ ബാബര്‍ അസമിനെതിരെ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരവും ടീം ഡയറക്ടറുമായിരുന്ന മുഹമ്മദ് ഹഫീസ്. ബാബര്‍ അസം നായകനായതിന് ശേഷം പാകിസ്ഥാന്‍ ടീമിന്റെ ഫിറ്റ്‌നസ് നിലവാരം കുത്തനെ താഴേക്ക് പോയതായി ഹഫീസ് പറയുന്നു.പാകിസ്ഥാന്‍ സ്‌പോര്‍ട്‌സ് ചാനലായ എ സ്‌പോര്‍ട്‌സിനോടാണ് ഹഫീസ് മനസ്സ് തുറന്നത്. 2023 ലോകകപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് ബാബര്‍ അസം ക്യാപ്റ്റന്‍സിയില്‍ നിന്നും രാജിവെച്ച ശേഷം പാക് ടീം ഡയറക്ടറായി മുഹമ്മദ് ഹഫീസിനെ നിയമിച്ചിരുന്നു. എന്നാല്‍ ഷഹീന്‍ അഫ്രീദിയുടെ നേതൃത്വത്തില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര 4-1ന് പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഹഫീസിനെ പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കുകയും ചെയ്തിരുന്നു.
 
ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ പോയപ്പോഴാണ് കഴിഞ്ഞ ആറ് മാസക്കാലമായി ടീമിന്റെ ഫിറ്റ്‌നസ് ലെവല്‍ ചെക്ക് ചെയ്യുന്നത് നായകന്‍ ബാബര്‍ അസമും പരിശീലകനായ മിക്കി ആര്‍തറും നിര്‍ത്തിവെച്ചിരുന്നതായിഅറിയുന്നത്. പല താരങ്ങള്‍ക്കും 2 കിലോമീറ്റര്‍ ട്രയല്‍ റണ്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. 1.5 കിലോമീറ്റര്‍ മാത്രമായിരുന്നു പലരുടെയും ലിമിറ്റെന്നും ഫിറ്റ്‌നസ് നിലവാരം തന്നെ ഇത്രയും മോശമായതിനാല്‍ ടീമില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഹഫീസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sachin Yadav: ലോക അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് പുതിയ ജാവലിൻ താരോദയം: സച്ചിൻ യാദവ്

ബാലൺ ഡി യോർ ഇന്ന് പ്രഖ്യാപിക്കും, ഉസ്മാൻ ഡെംബലേയ്ക്ക് സാധ്യത

കളിക്കാൻ ഇനിയും ബാല്യമുണ്ട്, വിരമിക്കൽ തീരുമാനത്തിൽ യൂടേൺ അടിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം, പാകിസ്ഥാനെതിരെ കളിക്കും

ഈ പിള്ളേരെ തകർക്കരുത്, ഇതിന് മുൻപുണ്ടായിരുന്നവർ എന്താണ് ചെയ്തത്?, തോൽവിയിൽ പാക് യുവനിരയെ പിന്തുണച്ച് മുഹമ്മദ് ആമിർ

India vs Pakistan: 180ന് മുകളിൽ നേടാമായിരുന്നു, 2 സെറ്റ് ബാറ്റർമാരും പുറത്തായത് ടീമിനെ ബാധിച്ചു: സൽമാൻ അലി ആഘ

അടുത്ത ലേഖനം
Show comments