പന്ത് വെല്ലുവിളി തീർത്തു, ഐപിഎല്ലിലാണോ കളിയ്ക്കുന്നത് എന്ന് സംശയിച്ചു: ജാക്ക് ലീച്ച്

Webdunia
ബുധന്‍, 10 ഫെബ്രുവരി 2021 (13:00 IST)
ആദ്യ ടെസ്റ്റിൽ 277 റൺസിന്റെ വലിയ തോൽവി തന്നെയാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് ഏറ്റുവാങ്ങിയത്. സ്പിന്നര്‍മാരായ ജാക്ക് ലീച്ചിനും ഡോം ബെസ്സുമാണ് ഇന്ത്യൻ നിരയെ പിടിച്ചുകെട്ടാൻ ഇംഗ്ലണ്ട് പ്രധാനമായും ഉപയോഗിച്ച ആയുധങ്ങൾ. ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടു എങ്കിലും ഒന്നാം ഇന്നിങ്സിലെ ഋഷഭ് പന്തിന്റെ പ്രകടനം കണ്ടപ്പോൾ കളിയ്ക്കുന്നത് ഐപിഎലാണോ എന്ന് സംശയം തോന്നി എന്ന് പറയുകയാണ് ജാക്ക് ലീച്ച്. 
 
ഋഷഭ് പന്ത് വലിയ വെല്ലുവിളിയായിരുന്നു എന്ന് ജാക്ക് ലീച്ച് തുറന്നുപറയുന്നു. ' ഐപിഎല്ലിലാണോ ഞാൻ കളിക്കുത് എന്ന് സംശയിച്ചുപോയി. പന്തിന്റെ പ്രകടനം വലിയ വെല്ലുവിളി തന്നെയായിരുന്നു. സ്പിന്നർ എന്ന നിലയിൽ ആ സമയത്ത് ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നു എങ്കിലും 8 ഓവറിൽ എൺപത് റൺസ് വഴങ്ങിയത് എനിയ്ക്ക് ഒരിയ്ക്കലും ആസ്വദിയ്ക്കാൻ കഴിയുന്നതായിരുന്നില്ല. ഏറെ ബുദ്ധിമുട്ടിയ ദിവസമായിരുന്നു അത്. മാനസികമായി ശക്തിയാർജ്ജിയ്ക്കുകയേ വഴിയുണ്ടായിരുന്നൊള്ളു. സഹതാരങ്ങൾ അതിന് സഹായിച്ചു. 
 
അടുത്ത രണ്ട് ദിവസവും ശക്തമായി തിരിച്ചെത്തണമെന്ന് ആഗ്രഹിച്ചു. ആദ്യമായാണ് ഞാന്‍ ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിര സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു. എന്നാല്‍ വിക്കറ്റ് വീഴ്ത്താനും ടീമിനെ വിജയത്തിനായി സഹായിക്കാനും സാധിച്ചതില്‍ സന്തോഷമുണ്ട്.' ലീച്ച് പറഞ്ഞു. ആദ്യ ഇന്നിങ്സിൽ ക്രീസിലെത്തിയ പന്ത് സ്പിന്നർമാരെ കടന്നാക്രമിയ്ക്കുകയായിരുന്നു. അഞ്ച് തവണ പന്ത് ലീച്ചിനെ സിക്സർ പറത്തി. 88 പന്തില്‍ 9 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 91 റണ്‍സാണ് റിഷഭ് അടിച്ചുകൂട്ടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

അരങ്ങേറ്റം നേരത്തെ സംഭവിച്ചിരുന്നെങ്കില്‍ സച്ചിന്റെ റെക്കോര്‍ഡ് തിരുത്തിയേനെ: മൈക്ക് ഹസ്സി

ക്യാപ്റ്റനെ മാറ്റിയാൽ പഴയ ക്യാപ്റ്റൻ പണി തരും, കാലങ്ങളായുള്ള തെറ്റിദ്ധാരണ, ഗിൽ- രോഹിത് വിഷയത്തിൽ ഗവാസ്കർ

നവംബർ 10ന് ദുബായിൽ വെച്ച് കപ്പ് തരാം, പക്ഷേ.... ബിസിസിഐയ്ക്ക് മുന്നിൽ നിബന്ധനയുമായി നഖ്‌വി

സർഫറാസ് 'ഖാൻ' ആയതാണോ നിങ്ങളുടെ പ്രശ്നം, 'ഇന്ത്യ എ' ടീം സെലക്ഷനെ ചോദ്യം ചെയ്ത് ഷമാ മുഹമ്മദ്

Smriti Mandhana: പരാജയങ്ങളിലും വമ്പൻ വ്യക്തിഗത പ്രകടനങ്ങൾ, ഐസിസി ഏകദിന റാങ്കിങ്ങിൽ ലീഡ് ഉയർത്തി സ്മൃതി മന്ദാന

അടുത്ത ലേഖനം
Show comments