Webdunia - Bharat's app for daily news and videos

Install App

ആ മൂന്ന് പേരെ ബൗൾഡാക്കാനായത് ജീവിതത്തിലെ വലിയ നേട്ടം: റാഷിദ് ഖാൻ

Webdunia
തിങ്കള്‍, 7 ജൂണ്‍ 2021 (19:24 IST)
ടി20 ഫോർമാറ്റിൽ നിലവിലുള്ള താരങ്ങളിൽ ഏറ്റവും അപകടകാരിയാണ് അഫ്‌ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ. ടി20യിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാർ പോലും റാഷിദിനെ ബഹുമാനിച്ചു കൊണ്ടാണ് ബാറ്റ് ചെയ്യാറുള്ള‌ത്. ഇപ്പോഴിതാ താൻ ഏറ്റവുമധികം ആഹ്‌ളാദിച്ചത് ഏതെല്ലാം താരങ്ങളുടെ വിക്കറ്റുകളാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
 
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കവെ മൂന്നു വമ്പന്‍ താരങ്ങളെ പുറത്താക്കിയതാണ് തന്റെ ഏറ്റവും വലിയ നേട്ടമായി കരുതുന്നതെന്ന് റാസിദ് പറയുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണി, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി, ആര്‍സിബിയുടെ തന്നെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് ഈ മൂന്ന് താരങ്ങൾ.
 
ഇതിഹാസങ്ങളെ ബൗൾഡ് ചെയ്‌ത് പുറത്താക്കുക എന്നത് സ്പെഷ്യൽ ആണെന്നാണ് റാഷിദ് പറയുന്നത്. ഒരു സ്പിന്നർ എന്ന നിലയിൽ ഈ മൂന്ന് താരങ്ങളെയും ബൗൾഡ് ആക്കുക എന്നത് പ്രയാസകരമാണ്. അതിനാൽ തന്നെ ഈ വിക്കറ്റുകൾ എല്ലായിപ്പോഴും എന്റെ മനസിലുണ്ട്. അത് എക്കാലവും ഞാൻ ഓർത്തിരിക്കുകയും ചെയ്യും. റാഷിദ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments