Webdunia - Bharat's app for daily news and videos

Install App

പാക് ക്രിക്കറ്റര്‍ ഉമര്‍ അക്മല്‍ കൊല്ലപ്പെട്ടു ? ഞെട്ടലില്‍ ക്രിക്കറ്റ് ലോകം !

പാക് ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മല്‍ കൊല്ലപ്പെട്ടു? ഞെട്ടലോടെ ക്രിക്കറ്റ് ലോകം!! വിശദീകരണവുമായി താരം

Webdunia
ബുധന്‍, 29 നവം‌ബര്‍ 2017 (19:15 IST)
പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മല്‍ കൊല്ലപ്പെട്ടു ?. പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിലും ഇസ്ലാമാബാദിലും സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം ?. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വന്നതാണ് ഇത്തരമൊരു പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു പ്രചാരണം ശക്തമായതിനെ തുടര്‍ന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങളും കായിക പ്രേമികളുമെല്ലാം തങ്ങളുടെ ആശങ്ക പങ്കുവെയ്ക്കാന്‍ തുടങ്ങി. ഒടുവില്‍ തനിക്കൊന്നും പറ്റിയിട്ടില്ലെന്ന് പറഞ്ഞ് ഉമര്‍ അക്മല്‍ തന്നെ രംഗത്തെത്തി. 
 
പാകിസ്ഥാന്‍ നിയമമന്ത്രി രാജിവെയ്ക്കണമെന്നും മതനിന്ദാപരമായ തെരഞ്ഞെടുപ്പ് സത്യവാചകം തിരുത്തി പഴയപോലെയാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്ത്മൂന്നാഴ്ചയോളം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടന്നിരുന്നു. പ്രക്ഷോഭത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരാള്‍ ഉമര്‍ അക്മലാണെന്നായിരുന്നു പ്രചാരണം. മാത്രമല്ല, മരിച്ചു കിടക്കുന്നവരില്‍ ഒരാളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇയാള്‍ക്ക് ഉമര്‍ അക്മലിന്റെ ഛായ ഉണ്ടായിരുന്നതാണ് പ്രചാരണം ശക്തിപ്പെടാന്‍ കാരണം.
 
ഈ സംഭവത്തിന്റെ തുടക്കത്തില്‍ താരം അത് വലിയ കാര്യമാക്കിയില്ല. എന്നാല്‍ സംഗതി കൈവിടുമെന്ന് തോന്നിയ സമയത്താണ് ഉമര്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും നൂറ് ശതമാനം താന്‍ ആരോഗ്യവാനാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് മറ്റാരുടേയോ ഫോട്ടോയാണെന്നും താരം വ്യക്തമാക്കി. താന്‍ ഇപ്പോള്‍ ലാഹോറില്‍ ക്രിക്കറ്റ് പരിശീലനത്തിലാണെന്നുള്ള ഒരു വീഡിയോയും താരം പുറത്തിറക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments