Webdunia - Bharat's app for daily news and videos

Install App

United States vs India, T20 World Cup 2024: ഇന്ത്യ-യുഎസ് മത്സരം നാളെ; ദുബെയ്ക്ക് പകരം ജെയ്‌സ്വാള്‍, സൂര്യക്ക് ഇനിയും അവസരം ! സഞ്ജു കാത്തിരിക്കണം

പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ യുഎസിനെതിരെ കളിക്കാന്‍ ഇറങ്ങുക

രേണുക വേണു
ചൊവ്വ, 11 ജൂണ്‍ 2024 (15:01 IST)
India vs US T20 World Cup 2024

United States vs India, T20 World Cup 2024: ട്വന്റി 20 ലോകകപ്പിലെ മൂന്നാം മത്സരത്തിനായി ഇന്ത്യ നാളെ ഇറങ്ങും. ആതിഥേയരായ യുഎസ് ആണ് ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. പാക്കിസ്ഥാനേയും കാനഡയേയും തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് യുഎസ് ഇന്ത്യക്കെതിരെ കളിക്കാന്‍ ഇറങ്ങുക. ഇന്ത്യ-യുഎസ് മത്സരത്തില്‍ ജയിക്കുന്നവര്‍ സൂപ്പര്‍ 8 ഉറപ്പിക്കും. 
 
ന്യൂയോര്‍ക്കിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം രാത്രി എട്ടിന് കളി ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. ഇരു ടീമുകളുടേയും മൂന്നാമത്തെ മത്സരമാണ് ഇത്. 
 
പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ യുഎസിനെതിരെ കളിക്കാന്‍ ഇറങ്ങുക. വിരാട് കോലിയെ വണ്‍ഡൗണ്‍ ഇറക്കുന്നതിനു വേണ്ടി യഷസ്വി ജയ്‌സ്വാള്‍ ടീമില്‍ ഇടം പിടിക്കും. രോഹിത് ശര്‍മയ്‌ക്കൊപ്പം ജയ്‌സ്വാള്‍ ഓപ്പണ്‍ ചെയ്യും. ശിവം ദുബെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല. സൂര്യകുമാര്‍ യാദവിന് ഒരു അവസരം കൂടി നല്‍കും. അതിനാല്‍ സഞ്ജു സാംസണ്‍ ഇനിയും കാത്തിരിക്കണം. രവീന്ദ്ര ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവ് പ്ലേയിങ് ഇലവനിലേക്ക് എത്തും. 
 
ഇന്ത്യ, സാധ്യത ഇലവന്‍: രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson to CSK: ഉറപ്പിച്ചോളു, സഞ്ജു ചെന്നൈയിലേക്ക് തന്നെ, സൂചന നൽകി രാജസ്ഥാൻ മുൻ ട്രെയ്നർ

Rishab Pant: എടാ ഒന്ന് നന്നാവടാ... സ്വയം ഉപദേശിച്ച് റിഷഭ് പന്ത്, ഹെഡിങ്ലിയിൽ രസകരമായ കാഴ്ച

India vs England: കൈയിലിരുന്ന കളി കൈവിട്ടു, 30 റൺസിനിടെ നഷ്ടമായത് 6 വിക്കറ്റ്!, ഇന്ത്യൻ വാലറ്റത്ത് പൂജ്യത്തിന് പുറത്തായത് 3 പേർ

India vs England: 'നേരാവണ്ണം ഒരു സിംഗിളെടുക്കാന്‍ പോലും അറിയില്ല'; ഇങ്ങനെയുമുണ്ടോ ഒരു വാലറ്റം ! ഇന്ത്യയുടെ 'തലവേദന'

അടുത്ത ലേഖനം
Show comments