ആ സന്തോഷവാര്‍ത്ത അറിയുമ്പോള്‍ വെങ്കടേഷ് അയ്യര്‍ കേരളത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍; വിശ്വസിക്കാനായില്ല, എല്ലാം മറന്ന് ആവേശ് ഖാനെ കെട്ടിപ്പിടിച്ചു

Webdunia
ബുധന്‍, 10 നവം‌ബര്‍ 2021 (15:43 IST)
ന്യൂസിലന്‍ഡിനെതിരായ ടി 20 സ്‌ക്വാഡില്‍ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ് ഓള്‍റൗണ്ടര്‍ താരം വെങ്കടേഷ് അയ്യര്‍. കേരളത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഇരിക്കുമ്പോഴാണ് ഈ സന്തോഷവാര്‍ത്ത വെങ്കടേഷ് അയ്യരെ തേടിയെത്തിയത്. ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കുള്ള 16 അംഗ സ്‌ക്വാഡില്‍ ഇടം പിടിച്ച ആവേശ് ഖാനും ആ ഹോട്ടലില്‍ ഉണ്ടായിരുന്നു. ആവേശ് ഖാന്‍ ആണ് വെങ്കടേഷിന്റെ മുറിയില്‍ എത്തി ഇന്ത്യന്‍ സ്‌ക്വാഡില്‍ വെങ്കടേഷിന്റെ പേരും ഉള്ള കാര്യം അറിയിക്കുന്നത്. ആദ്യം വെങ്കടേഷിന് ഇത് വിശ്വസിക്കാനായില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് മതിമറന്ന് താന്‍ ആവേശ് ഖാനെ കെട്ടിപ്പിടിക്കുകയായിരുന്നെന്നും വെങ്കടേഷ് അയ്യര്‍ പറഞ്ഞു. 
 
ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് വെങ്കടേഷ് അയ്യര്‍ പറഞ്ഞു. 'ഞാന്‍ വളരെ സന്തുഷ്ടനാണ്. ഞാന്‍ നന്നായി പരിശ്രമിച്ചു. സത്യസന്ധമായി പറഞ്ഞാല്‍ ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. കളിക്കാനിറങ്ങുമ്പോള്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത് ടീമിനായി സാധിക്കുന്ന അത്രയും റണ്‍സ് അടിച്ചെടുക്കുക എന്നത് മാത്രമാണ്. സെലക്ടര്‍മാരോടും ഇന്ത്യന്‍ ക്യാപ്റ്റനോടും ടീമിലെ മുതിര്‍ന്ന താരങ്ങളോടും പരിശീലകരോടും ഞാന്‍ നന്ദി പറയുന്നു. ഒരു ദിവസം ഇന്ത്യന്‍ ജേഴ്സി അണിയുകയെന്നതാണ് എല്ലാ താരങ്ങളുടെയും സ്വപ്നം. ഇപ്പോള്‍ ആ ദിവസം വന്നെത്തിയിരിക്കുന്നു. എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല,' വെങ്കടേഷ് അയ്യര്‍ പറഞ്ഞു. 
 
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി വെങ്കടേഷ് അയ്യര്‍ നടത്തിയ ഓള്‍റൗണ്ടര്‍ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാണ് ഇന്ത്യന്‍ ടീമിലേക്ക് വഴി തുറന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ ലോകകപ്പ് നേടിയാൽ ജെമീമ ഗിത്താർ വായിക്കുമെങ്കിൽ ഞാൻ പാടും, സുനിൽ ഗവാസ്കർ

ഇംഗ്ലണ്ടിനെതിരെ റിസ്കെടുത്തില്ല, ഓസ്ട്രേലിയക്കെതിരെ പ്ലാൻ മാറ്റി, 50 ഓവറിന് മുൻപെ ഫിനിഷ് ചെയ്യാനാണ് ശ്രമിച്ചത്: ഹർമൻപ്രീത് കൗർ

Suryakumar Yadav: ക്യാപ്റ്റനായതുകൊണ്ട് ടീമില്‍ തുടരുന്നു; വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാര്‍

India vs Australia, 2nd T20I: വിറയ്ക്കാതെ അഭിഷേക്, ചെറുത്തുനില്‍പ്പുമായി ഹര്‍ഷിത്; രണ്ടാം ടി20യില്‍ ഓസീസിനു 126 റണ്‍സ് വിജയലക്ഷ്യം

Sanju Samson: ക്യാപ്റ്റനെ രക്ഷിക്കാന്‍ സഞ്ജുവിനെ ബലിയാടാക്കി; വിമര്‍ശിച്ച് ആരാധകര്‍

അടുത്ത ലേഖനം
Show comments