ഓനെ കൊണ്ട് അതിനാവൂല, സച്ചിന്റെ 100 സെഞ്ചുറികളുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്കാവില്ലെന്ന് ലാറ

Webdunia
വ്യാഴം, 7 ഡിസം‌ബര്‍ 2023 (15:58 IST)
ഏകദിന ക്രിക്കറ്റില്‍ 49 രാജ്യാന്തര സെഞ്ചുറികളെന്ന ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് നേട്ടം കഴിഞ്ഞ ലോകകപ്പില്‍ തകര്‍ത്തെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്തുക എന്നത് വിരാട് കോലിക്ക് സാധിക്കാത്തെ കാര്യമാണെന്ന് വെസ്റ്റിന്‍ഡീസ് ഇതിഹാസതാരം ബ്രയന്‍ ലാറ. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സച്ചിന്റെ 49 രാജ്യാന്തര ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡ് മറികടന്ന കോലിയ്ക്ക് നൂറ് രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടത്തിനൊപ്പമെത്താന്‍ 20 സെഞ്ചുറികള്‍ കൂടി ആവശ്യമാണ്.
 
കോലിയുടെ ആരാധകനാണ് താനെങ്കിലും സച്ചിന്റെ റെക്കോര്‍ഡ് കോലി മറികടക്കുമെന്ന് തന്റെ യുക്തിക്ക് തോന്നുന്നില്ലെന്ന് ലാറ പറയുന്നു. കോലിയ്ക്ക് 35 വയസ്സായി. രാജ്യാന്തര ക്രിക്കറ്റിലെ അവസാന സമയങ്ങളിലാണ് അയാള്‍. സച്ചിന്റെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്താന്‍ ഇനിയും 20 സെഞ്ചുറികള്‍ കോലിയ്ക്ക് വേണം. ഓരോ വര്‍ഷം അഞ്ച് സെഞ്ചുറികള്‍ വീതമെങ്കിലും നേടിയാല്‍ നാല് വര്‍ഷം കൊണ്ട് കോലിയ്ക്ക് ആ നേട്ടത്തിലെത്താം. എന്നാല്‍ അപ്പോളേയ്ക്ക് കോലിയ്ക്ക് 39 വയസ്സാകും. അത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ലാറ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ടീം പ്രഖ്യാപനം വൈകുന്നു; കാരണം ഗില്ലോ?

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, ബുമ്ര ടീമിൽ തിരിച്ചെത്തിയേക്കും

ഐപിഎൽ മിനി- ലേലം, വെങ്കടേഷ് അയ്യരും കാമറൂൺ ഗ്രീനും ഉൾപ്പടെ 1355 താരങ്ങൾ രജിസ്റ്റർ ചെയ്തു

Virat Kohli: കെ.എല്‍.രാഹുല്‍ കേക്ക് മുറിക്കുന്നു, ടീമിനൊപ്പം നില്‍ക്കാതെ റൂമിലേക്കു പോയി കോലി; ചൂടുപിടിച്ച് ഇന്ത്യന്‍ ഡ്രസിങ് റൂം (വീഡിയോ)

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

അടുത്ത ലേഖനം
Show comments