Webdunia - Bharat's app for daily news and videos

Install App

2016- 2019 അന്നത്തെ നേട്ടങ്ങൾ കോലിക്ക് പോലും ആവർത്തിക്കാൻ കഴിഞ്ഞേക്കില്ല, രാജാവെന്ന് ലോകം വിളിച്ച നാളുകൾ

Webdunia
വെള്ളി, 5 നവം‌ബര്‍ 2021 (13:00 IST)
ലോകക്രിക്കറ്റിൽ സച്ചിനോളം മികച്ചവനാണോ കോലി എന്ന ചോദ്യം പലകുറി ആവർത്തിക്കപ്പെട്ടിട്ടുള്ളതാണ്. നീണ്ട 24 വർഷങ്ങൾ കൊണ്ട് സച്ചിൻ സ്വന്തമാക്കിയ പലറെക്കോഡുകളും 12 വർഷത്തി‌നുള്ളിൽ കോലി നേടിയെങ്കിലും ഇന്നും സച്ചിന് മുകളിൽ കോലിയെ സ്ഥാപിക്കാൻ ഒരു സാധാരണ ക്രിക്കറ്റ് ആരാധകന് സാധിച്ചേക്കില്ല.
 
3 ഫോർമാറ്റുകളിലും ഏറെകാലം ലോക ഒന്നാംനമ്പർ താരമായി തിളങ്ങിനിന്ന കോലിയുടെ സുവർണകാലമെന്ന് പറയുന്നത് 2016 മുതൽ 2019 വരെയുള്ള കാലഘട്ടമാണ്. ഒരു പക്ഷേ സച്ചിനും വിരാട് കോലിക്ക് തന്നെയും ഇനി ഒരിക്കലും നേടാൻ സാധിക്കാത്ത കാര്യങ്ങളാണ് കോലി ഈ സമയത്ത് നേടിയത്. ലോകം കോലിയെ കിംഗ് കോലി എന്ന് അംഗീകരിക്കുന്നതും ഇക്കാലത്ത് തന്നെ.
 
ഏകദിനത്തിന്റെ കാര്യമെടുക്കുകയാണെങ്കിൽ കോലി ആകെ നേടിയ 43 സെഞ്ചുറികളിൽ 20 സെഞ്ചുറികളാണ് ഈ നാലുവർഷത്തിൽ പിറന്നത്. 2016ൽ 92.38 ശരാശരിയിൽ 3 സെഞ്ചുറികളോട് 739 റൺസ്. 2017ൽ 76.38 ശരാശരിയിൽ 6 സെഞ്ചുറികൾ ഉൾപ്പടെ 1460 റൺസ്. 2018ൽ 133.56 ശരാശരിയിൽ 6 സെഞ്ചുറികളുൾപ്പടെ 1202 റൺസ്. 2019ൽ 59.87 ശരാശരിയിൽ 5 സെഞ്ചുറികളുൾപ്പടെ 1377 റൺസ്.
 
ഇനി ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യമെടുത്താൽ തന്റെ 27 ടെസ്റ്റ് സെഞ്ചുറികളിൽ 16 സെഞ്ചുറികളും പിറന്നത് ഈ കാലയളവിലാണെന്ന് കാണാം. തന്റെ കരിയറിൽ ആകെ നേടിയ ടെസ്റ്റ് സെഞ്ചുറികളിൽ പകുതിയിലധികവും. 2016ൽ 75.94 ശരാശരിയിൽ 1215 റൺസ്. 2017ൽ 75.64ശരാശരിയിൽ 1059 റൺസ്. 2018ൽ 55.08 ശരാശരിയിൽ 1322 റൺസ്. 2019ൽ 63.29 ശരാശരിയിൽ 612 റൺസ് എന്നിങ്ങനെയാണ് കോലിയുടെ നേട്ടം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലിയ്ക്ക് ഞങ്ങളെയല്ല, ഞങ്ങൾക്ക് കോലിയെയാണ് ആവശ്യം, പുകഴ്ത്തി ബുമ്ര

Krunal Pandya to RCB: ക്യാപ്റ്റന്‍ സെറ്റ് ! ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കി ആര്‍സിബി

Rajasthan Royals: ബട്ട്‌ലർ, അശ്വിൻ, ചഹൽ വിശ്വസ്തരെ ടീമിലെത്തിക്കാനാവാതെ രാജസ്ഥാൻ, ആർച്ചർ മടങ്ങിയെത്തിയപ്പോൾ ഹസരങ്കയും ടീമിൽ

India vs Australia, 1st Test Scorecard: ചരിത്രം കുറിച്ച് ബുംറ; ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്ന ആദ്യ ക്യാപ്റ്റന്‍

തോറ്റുപോകുമെന്ന് മുന്‍വിധിച്ച മൂഡരെ, കണ്‍തുറന്ന് കണ്‍നിറച്ച് കാണുക... ഇത് ക്യാപ്റ്റന്‍ ബുമ്ര!, ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്ത് ടെസ്റ്റില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യ

അടുത്ത ലേഖനം
Show comments