Webdunia - Bharat's app for daily news and videos

Install App

മഹാനായ സച്ചിനെ പോലെ എക്കാലത്തെയും മികച്ച താരം: കോലിയ്ക്ക് ആശംസകള്‍ അറിയിച്ച് വിവ് റിച്ചാര്‍ഡ്‌സ്

Webdunia
വെള്ളി, 10 നവം‌ബര്‍ 2023 (14:42 IST)
വിരാട് കോലി ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച താരവും അഭിമാനവുമാണെന്ന് വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്. മൈതാനത്ത് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ അതിജീവിക്കുവാനുള്ള കോലിയുടെ മനോവീര്യത്തെയും ബാറ്റിംഗ് ഇതിഹാസം പുകഴ്ത്തി. കോലിയുടെ മനോവീര്യമാണ് മികച്ച പ്രകടനങ്ങള്‍ നേടാന്‍ അദ്ദേഹത്തെ സഹായിക്കുന്നതെന്നും റിച്ചാര്‍ഡ്‌സ് പറഞ്ഞു.
 
ഞാന്‍ വിരാടിന്റെ വലിയ ആരാധകനാണ്. മഹാനായ സച്ചിനെ പോലുള്ളവര്‍ക്കൊപ്പം കോലി എന്തുകൊണ്ടാണ് ലോകത്തെ എക്കാലത്തെയും മികച്ച താരമായി മാറുന്നതെന്ന് അദ്ദേഹം തെളിയിക്കുന്നു. 1,021 ദിവസം ക്രിക്കറ്റില്‍ സെഞ്ചുറി നേടാന്‍ സാധിക്കാതിരുന്നപ്പോള്‍ കോലിയുടെ സുവര്‍ണ്ണകാലം അവസാനിച്ചെന്ന് വിമര്‍ശകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ലോകകപ്പില്‍ വിസ്മയകരമായ പ്രകടനമാണ് കോലി നടത്തുന്നത്. എം എസ് ധോനിയുടെ നേതൃത്വത്തില്‍ ഇന്ത്യ 2011ല്‍ കിരീടം നേടിയ ശേഷം മറ്റൊന്ന് കൂടി ഇന്ത്യ സ്വന്തമാക്കാനുള്ള എല്ലാ സാധ്യതയും കാണുന്നു. വിവ് റിച്ചാര്‍ഡ്‌സ് പറഞ്ഞു.
 
പാകിസ്ഥാന്‍ അവരുടെ കഴിവുകള്‍ പയോഗിച്ച് സെമി സാധ്യതകള്‍ ഉറപ്പിച്ചില്ലെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ല. പാക് ടീമില്‍ എത്രമാത്രം കഴിവുണ്ടെന്ന് താന്‍ പാക് സൂപ്പര്‍ ലീഗില്‍ പരിശീലകനെന്ന നിലയില്‍ കണ്ടതാണ്. ലോകകപ്പ് പോയിന്റ് പട്ടികയിലെ സ്ഥാനമല്ല അതിലേറെ കഴിവുള്ള ടീമാണ് പാകിസ്ഥാന്റേത്. തന്റെ അഭിപ്രായത്തില്‍ അഫ്ഗാനിസ്ഥാനാണ് ലോകകപ്പിന്റെ ഹൈലൈറ്റെന്നും വിവ് റിച്ചാര്‍ഡ്‌സ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan Match Live Updates: ആദ്യ പന്തില്‍ തന്നെ പാക്കിസ്ഥാനു ഹാര്‍ദിക്കിന്റെ വെട്ട്; രണ്ടാം ഓവറില്‍ ബുംറയും !

India vs Pakistan: ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു; സഞ്ജുവിനു 'പ്രൊമോഷന്‍' ഇല്ല

India vs Pakistan: ഇന്ത്യ-പാക്കിസ്ഥാന്‍ പോര് ഇന്ന്; സഞ്ജു കളിക്കും

Sanju Samson: പാക്കിസ്ഥാനെതിരായ മത്സരത്തിലും സഞ്ജുവിനു ഓപ്പണര്‍ സ്ഥാനമില്ല !

ഏഷ്യാകപ്പ്: ഒമാനെ 67ല്‍ റണ്‍സിലൊതുക്കി പാകിസ്ഥാന്‍, 93 റണ്‍സിന്റെ വമ്പന്‍ വിജയം

അടുത്ത ലേഖനം
Show comments