Webdunia - Bharat's app for daily news and videos

Install App

കോലി മഹാനായ ക്രിക്കറ്റ് താരം, ഇന്ത്യൻ നായകനെ പ്രശംസകൊണ്ട് മൂടി സ്റ്റീവ് സ്മിത്

അഭിറാം മനോഹർ
വ്യാഴം, 23 ജനുവരി 2020 (13:39 IST)
വിരാട് കോലിയാണോ സ്റ്റീവ് സ്മിത്താണോ നിലവിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമെന്ന ചർച്ച ആരാധകർക്കിടയിൽ വളരെ രൂക്ഷമാണെങ്കിലും മൈതാനത്തിന് പുറത്ത് ഇരു താരങ്ങളും തന്നെ നല്ല സുഹൃത്തുക്കളാണ്. ഇത് ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ നായകനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സ്റ്റീവ് സ്മിത്ത് ഇപ്പോൾ.
 
കോലി മഹാനായ ക്രിക്കറ്റ് താരമാണെന്നാണ് സ്മിത്ത് അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ റൺസുകൾ തന്നെ കോലി എന്താണെന്ന് സംസാരിക്കും. ഇതിനോടകം അനവധി റെക്കോഡുകൾ സ്വന്തമാക്കിയ താരമാണദ്ദേഹം. ഇനിയും നിരവധി റെക്കോഡുകൾ അദ്ദേഹം തകർക്കും. റൺസുകൾക്ക് വേണ്ടി ദാഹിക്കുന്ന ഒരാളാണ് അദ്ദേഹം. അയാളെ തടയുക എളുപ്പമല്ല. എന്നാൽ ഓസീസിനെതിരെ കളിക്കുമ്പോൾ കോലിയെ തളക്കാനാവുമെന്നാണ് പ്രതീക്ഷ. നായകനെന്ന നിലയിൽ ഇന്ത്യയെ ടെസ്റ്റിലെ ഒന്നാം നമ്പർ താരമാക്കി മാറ്റിയത് അദ്ദേഹമാണ്.ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്നതില്‍ കോലി എല്ലാവർക്കും മാതൃകയാണെന്നും സ്മിത്ത് പറഞ്ഞു.
 
2019ലെ ലോകകപ്പിനിടയിൽ കാണികൾക്കിടയിൽ നിന്ന് പരിഹാസം നേരിടേണ്ടിവന്നപ്പോൾ കോലി നൽകിയ പിന്തുണ വളരെ വലുതാണെന്നും അതിനെ അഭിനന്ദിക്കുന്നതായും സ്മിത്ത് കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs South Africa, WTC Final 2025: 'ഇനി ബാവുമ ശരണം'; ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക തകരുന്നു, ഇന്ന് നിര്‍ണായകം

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അടുത്ത ലേഖനം
Show comments