Webdunia - Bharat's app for daily news and videos

Install App

സെല്‍ഫിഷ്, സെഞ്ചുറിക്ക് വേണ്ടി തട്ടിമുട്ടി കളിക്കുന്നു; കോലിയെ വിമര്‍ശിച്ച് ഹേറ്റേഴ്‌സ്, ഇതാണ് താരത്തിനു പറയാനുള്ളത്

അതേസമയം കോലിയുടെ സെഞ്ചുറി ഇന്നിങ്‌സിനു ശേഷം വിരാട് കോലിയെ രൂക്ഷമായി വിമര്‍ശിച്ചും ട്രോളിയും ഹേറ്റേഴ്‌സ് രംഗത്തെത്തി

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2023 (08:57 IST)
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ കിടിലന്‍ സെഞ്ചുറി നേടി ലോക റെക്കോര്‍ഡില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം എത്തിയിരിക്കുകയാണ് വിരാട് കോലി. ഏകദിന ഫോര്‍മാറ്റിലെ 49-ാം സെഞ്ചുറിയാണ് കോലി ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നേടിയത്. 121 പന്തുകള്‍ നേരിട്ട കോലി പുറത്താകാതെ 101 റണ്‍സ് നേടി. 10 ഫോര്‍ അടങ്ങിയതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. 
 
അതേസമയം കോലിയുടെ സെഞ്ചുറി ഇന്നിങ്‌സിനു ശേഷം വിരാട് കോലിയെ രൂക്ഷമായി വിമര്‍ശിച്ചും ട്രോളിയും ഹേറ്റേഴ്‌സ് രംഗത്തെത്തി. സെഞ്ചുറിക്ക് വേണ്ടി കോലി തട്ടി മുട്ടി കളിച്ചെന്നാണ് വിമര്‍ശനം. സമീപകാലത്ത് സെഞ്ചുറി നേടാനായി കോലി സെല്‍ഫിഷായാണ് കളിക്കുന്നതെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇവര്‍ക്കെല്ലാമുള്ള മറുപടി കോലി തന്നെ നല്‍കുകയാണ്. 
 
ടീം മാനേജ്‌മെന്റില്‍ നിന്ന് ലഭിച്ച കൃത്യമായ നിര്‍ദേശത്തെ തുടര്‍ന്നാണ് താന്‍ നങ്കൂരമിട്ട് കളിച്ചതെന്ന് കോലി പറഞ്ഞു. ബാറ്റര്‍മാരെ കബളിപ്പിക്കുന്ന പിച്ചായിരുന്നു കൊല്‍ക്കത്തയിലേതെന്നും പത്താം ഓവറിന് ശേഷം പിച്ച് ടേണിങ് സ്വഭാവം കാണിച്ചെന്നും കോലി പറഞ്ഞു. അവസാനം വരെ കളിക്കാനാണ് എനിക്ക് ടീം മാനേജ്‌മെന്റില്‍ നിന്നു കിട്ടിയ നിര്‍ദേശം. മറ്റു ബാറ്റര്‍മാര്‍ വന്ന് എനിക്ക് വിപരീതമായി കളിക്കും. പിച്ചിന്റെ സ്വഭാവം അനുസരിച്ച് ഇത്തരമൊരു ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആവശ്യമായിരുന്നതെന്നും കോലി വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനെ ഓപ്പണറാക്കണമെന്ന് അന്നെ ഞാൻ പറഞ്ഞതാണ്, രാജസ്ഥാൻ അത് കേട്ടില്ല, അവരതിന് അനുഭവിച്ചു: അമ്പാട്ടി റായുഡു

എല്ലാം ഒന്നിൽ നിന്നും തുടങ്ങാൻ ആഗ്രഹിക്കുന്നു, ആദ്യ ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ കൺഫ്യൂഷനില്ല: ജസ്പ്രീത് ബുമ്ര

നിങ്ങൾക്ക് ഭാവി അറിയണോ?, സാറിനെ പോയി കാണു: മഞ്ജരേക്കറെ പരിഹസിച്ച് മുഹമ്മദ് ഷമി

ഫോമിലല്ല, എങ്കിലും ഓസ്ട്രേലിയയിൽ കോലിയ്ക്ക് തകർക്കാൻ റെക്കോർഡുകൾ ഏറെ

'ഷമിയെ ചിലപ്പോള്‍ ഓസ്‌ട്രേലിയയില്‍ കാണാം'; ശുഭസൂചന നല്‍കി ബുംറ

അടുത്ത ലേഖനം
Show comments