Webdunia - Bharat's app for daily news and videos

Install App

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ അവനാണ്: ന്യൂസിലന്‍ഡ് താരം പറയുന്നു

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ഒരു ഇന്ത്യന്‍ താരമാണെന്ന് ടിം സൗത്തി

Webdunia
ഞായര്‍, 14 മെയ് 2017 (14:45 IST)
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ആരെന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. ഇംഗ്ലണ്ട് താരം ജോ റൂട്ട്, ന്യൂസിലാന്‍‌ഡ് താരം കെയ്‌ന്‍ വില്ല്യംസണ്‍, ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി എന്നിവരില്‍ ഒരാളെയാണ് പലരും മികച്ച ബാറ്റ്‌സ്‌മാനായി പരിഗണിക്കുന്നത്.

എന്നാല്‍, വിരാട് കോഹ്‌ലിയാണ്  ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നാണ് ന്യൂസിലന്‍ഡ് പേസ് ബൗളര്‍ ടിം സൗത്തി വ്യക്തമാക്കുന്നത്. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ചാമ്പ്യന്‍‌സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനെ വിലയിരുത്തിയാണ് സൗത്തി ഇക്കാര്യം പറഞ്ഞത്.



പടിപടിയായി ഉയര്‍ന്ന കോഹ്‌ലി ഒരു ക്ലാസ് താരമാണ്. ഏത് സാഹചര്യത്തിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന കോഹ്‌ലിയുടെ കരുത്ത് കഠിനാധ്വാനമാണ്. ഇതിനാലാണ് കോഹ്‌ലി ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാകുന്നതെന്നും
സൗത്തി വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും മികച്ച എട്ട് ടീമുകള്‍ ഏറ്റുമുട്ടുന്ന ചാമ്പ്യന്‍‌സ് ട്രോഫിയില്‍ ആര്‍ക്കും ജയിക്കാം. ഇതാണ് ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകതയെന്നും ഒരു സ്വകാര്യ പരുപാടിയില്‍ സംസാരിക്കവെ സൗത്തി പറഞ്ഞു.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments