Webdunia - Bharat's app for daily news and videos

Install App

കടുത്ത തീരുമാനവുമായി കോഹ്‌ലി; വേണ്ടെന്നുവച്ചത് കോടികളുടെ വമ്പന്‍ ഓഫര്‍

കടുത്ത തീരുമാനവുമായി കോഹ്‌ലി; വേണ്ടെന്നുവച്ചത് കോടികളുടെ വമ്പന്‍ ഓഫര്‍

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (14:22 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഫിറ്റ്‌നസ് ശ്രദ്ധിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയും ചെയ്യാത്ത താരമാണ് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും പതിവാക്കിയ കോഹ്‌ലിയാണ് ടീമിലെ ഏറ്റവും കായികക്ഷമതയുള്ള താരം.

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അതീവശ്രദ്ധ ചെലുത്തുന്ന കോഹ്‌ലി ശീതളപാനീയ കമ്പനിയുടെ പരസ്യത്തില്‍ നിന്നും പിന്മാറിയ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ച് അദ്ദേഹം നടത്തിയ പ്രസ്‌താവന ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.  

ഫിറ്റ്‌നസ് ഏറെ ശ്രദ്ധിക്കുന്നയാളായ താന്‍ ശീതളപാനീയങ്ങള്‍ കുടിക്കാറില്ലെന്നും അതിനാല്‍ പരസ്യത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്നുമാണ് കോഹ്‌ലി വ്യക്തമാക്കിയത്.

“ഫിറ്റ്‌നസിന്റെ കാര്യത്തില്‍ എനിക്ക് വിട്ടു വീഴ്‌ചയില്ല. ഇതിനായി ഭക്ഷണക്രമത്തില്‍ പോലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശീതളപാനീയങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കാറില്ല. അതിനാല്‍ തന്നെ ഈ പരസ്യത്തില്‍ അഭിനയിക്കുന്നത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്ല്യമാകും. അത് ശരിയായ നടപടിയല്ല” - എന്നുമാണ് കോഹ്‌ലി പറഞ്ഞത്.

പരസ്യത്തില്‍ നിന്നും പിന്മാറിയതിലൂടെ കോടികളാണ് കോഹ്‌ലിക്ക് നഷ്‌ടമായത്. ഇതേ അഭിപ്രായം പ്രകടിപ്പിച്ച് പെപ്‌സികോയുടെ പരസ്യത്തില്‍ നിന്നും വിരാട് പിന്മാറിയിരുന്നു.

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Argentina vs Chile: അല്‍വാരസ് ഗോളില്‍ അര്‍ജന്റീന; ലോകകപ്പ് കാണാതെ ചിലെ പുറത്തേക്ക്

അഴിച്ചുപണി തുടങ്ങി ഗോയങ്ക, ലഖ്നൗ ടീമിൽ നിന്നും സഹീർ ഖാൻ പുറത്തേക്ക്..

Spain vs France: ലാമിൻ യമാലിനെതിരെ ഡെംബെലെ, നേഷൻസ് ലീഗ് സെമിയിൽ ഇന്ന് കരുത്തരുടെ പോരാട്ടം

Portugal vs Germany: ജർമനിയെ തകർത്ത് പോർച്ചുഗൽ നേഷൻസ് ലീഗ് ഫൈനലിൽ, സ്പെയിനോ, ഫ്രാൻസോ?, എതിരാളികളെ ഇന്നറിയാം

അടുത്ത ലേഖനം
Show comments