Webdunia - Bharat's app for daily news and videos

Install App

ആർക്കാണ് രോഹിത്തിനെയും കോലിയേയും തമ്മിൽ തല്ലിക്കേണ്ടത്? ആരാധകരുടെ ഹൃദയം കവർന്ന് സൂപ്പർ താരങ്ങളുടെ വിജയാഘോഷം

Webdunia
തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (14:05 IST)
ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും തമ്മിൽ സ്വരചേർച്ചയില്ലെന്ന് പലപ്പോഴായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഇരുവർക്കുമിടയിൽ ശീതയുദ്ധമുണ്ടെന്ന റിപ്പോർട്ടുകളെ ഇരുതാരങ്ങളും തള്ളി കളയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ പ്രചാരണങ്ങളെല്ലാം കെട്ടുകഥകളാണെന്ന് തെളിയിക്കുന്നതാണ് ഇന്നലെ ഓസീസിനെതിരെ നേടിയ വിജയത്തിന് ശേഷമുള്ള രണ്ട് താരങ്ങളുടെയും വിജയാഘോഷം.
 
ഹൈദരാബാദിൽ നടന്ന മൂന്നാമത്തെയും അവസാനത്തെതുമായ ടി20 മത്സരത്തിൽ അവസാന ഓവറിൽ 11 റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ സിക്സ് നേടിയ കോലി രണ്ടാം പന്തിൽ പുറത്തായി. തിരിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങിയ കോലി അങ്ങോട്ടുള്ള സ്റ്റെപ്സിൽ തന്നെ നിലയുറപ്പിച്ചു. നായകൻ രോഹിത് ശർമയും അക്സർ പട്ടെലുമായിരുന്നു സമീപം.
 
അവസാന ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറി നേടികൊണ്ട് ഹാർദ്ദിക് ഇന്ത്യയെ വിജയിപ്പിക്കുമ്പോൾ പരസ്പരം ആലിംഗനം ചെയ്തുകൊണ്ടാണ് രോഹിത്തും കോലിയും ആഹ്ളാദം പങ്കുവെച്ചത്.തൊട്ടുമുമ്പ് പുറത്തായി എത്തിയ കോലിയെ ഗംഭീര ഇന്നിംഗ്‌സിന്‍റെ പേരില്‍ രോഹിത് പ്രശംസിക്കുന്നതും കാണാമായിരുന്നു. ഈ ദൃശ്യങ്ങളാണ് ക്രിക്കറ്റ് ആരാധകർ ആഘോഷമാക്കിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

Sanju Samson: പ്ലേയിങ് ഇലവനില്‍ സഞ്ജുവിനു സ്ഥാനമില്ല? ബാറ്റിങ് പരിശീലനം നടത്തിയത് ആറ് പേര്‍, ജിതേഷിനു മുന്‍ഗണന

Kerala Cricket League 2025: മറുപടിയില്ലാതെ കൊല്ലം പകച്ചുനിന്നു; കെസിഎല്‍ കിരീടം കൊച്ചിക്ക്

ഗിൽ കോലിയെ ഓർമിപ്പിക്കുന്ന കളിക്കാരൻ, ഓപ്പണറായി കളിക്കട്ടെയെന്ന് ഇർഫാൻ പത്താൻ

അടുത്ത ലേഖനം
Show comments