Webdunia - Bharat's app for daily news and videos

Install App

4 ഇന്നിങ്സുകൾ, വെറും 38 റൺസ്! കോലിയുടെ കിവീസ് ദുരന്തകഥ, ഷമിയേക്കാൾ പിറകിൽ!!

അഭിറാം മനോഹർ
തിങ്കള്‍, 2 മാര്‍ച്ച് 2020 (11:42 IST)
നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഏതൊരു പിച്ചിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്ന ചുരുക്കം ചില താരങ്ങൾ മാത്രമാണ് അന്താരാഷ്ട്രക്രിക്കറ്റിൽ നിലവിലുള്ളത്. അവരിൽ ഏറ്റവും മികച്ചവരുടെ പട്ടികയെടുക്കുകയാണെങ്കിൽ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പേര് തീർച്ചയായും അതിൽ ഉണ്ടായിരിക്കും. എന്നാൽ ഇത്തവണ കിവീസ് പര്യടനത്തിനെത്തിയ കോലിക്ക് തന്റെ പെരുമക്ക് അനുസരിച്ചുള്ള പ്രക്അടനം പുറത്തെടുക്കാൻ സാധിച്ചില്ല എന്ന് മാത്രമല്ല വളരെ ദയനീയമായി പരാജയപ്പെടുകയും ചെയ്‌തു ഇന്ത്യൻ നായകൻ.
 
മത്സരത്തിൽ കെയ്ല്‍ ജാമിസണ്‍, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവര്‍ക്കു മുന്നിലൊന്നും യാതൊരു മറുപടിയുമില്ലായിരുന്നു. ഇതോടെ ഒരു ടെസ്റ്റ് പരമ്പരയിലെ കോലിയുടെ രണ്ടാമത്തെ മോശം പ്രകടനം കിവീസ് മണ്ണിലായി. 9.50 ബാറ്റിങ്ങ് ശരാശരിയുമായി നാല് ഇന്നിങ്സുകളിൽ നിന്നുമായി വെറും 38 റൺസ് കൂട്ടിച്ചേർക്കാനെ പരമ്പരയിൽ ഇന്ത്യൻ നായകന് സാധിച്ചുള്ളു. ഇതിനു മുമ്പ് 2016-17 ലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലാണ് കോലി ഇതിനേക്കാള്‍ മോശം പ്രകടനം നടത്തിയത്. ഓസീസിനെതിരായ പരമ്പരയിൽ വെറും 9.20 മാത്രമായിരുന്നു കോലിയുടെ ബാറ്റിങ്ങ് ശരാശരി.
 
2017-ന് ശേഷം ഇതാദ്യമായാണ് കോലി നാലോ അതിലധികമോ ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറിപോലുമില്ലാതെ പുറത്താകുന്നത്. ന്യൂസിലൻഡിനെതിരായുള്ള പരമ്പരയിൽ എല്ലാ ബാറ്റ്സ്മാന്മാരും പരാജയമായെങ്കിലും ഏറ്റവുമധികം നിരാശപ്പെടുത്തിയ മുൻനിര ബാറ്റിങ്ങ് താരം ഇന്ത്യൻ നായകനാണ്. കിവീസിനെതിരായ പരമ്പരയില്‍ പേസര്‍ മുഹമ്മദ് ഷമി കോലിയേക്കാള്‍ കൂടുതല്‍ റണ്‍സ് (39) സ്‌കോര്‍ ചെയ്തിട്ടുണ്ടെന്ന് കണക്കിലെടുക്കുമ്പോളാണ് കോലിയുടെ മോശം ഫോമിന്റെ ആഴം വ്യക്തമാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments