Webdunia - Bharat's app for daily news and videos

Install App

Virat Kohli: രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹിയുടെ സാധ്യത സ്‌ക്വാഡില്‍ വിരാട് കോലിയും

ഡല്‍ഹിക്കു വേണ്ടി കോലി കളിക്കുകയാണെങ്കില്‍ 2012/13 സീസണു ശേഷം താരത്തിന്റെ രഞ്ജിയിലേക്കുള്ള തിരിച്ചുവരവ് ആയിരിക്കും അത്

രേണുക വേണു
ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (10:41 IST)
Virat Kohli: 2024-25 സീസണിലെ രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹി ടീമിന്റെ സാധ്യത സ്‌ക്വാഡില്‍ ഇന്ത്യന്‍ താരം വിരാട് കോലിയും. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഇന്നലെ ചേര്‍ന്ന യോഗത്തിനു ശേഷമാണ് സാധ്യത താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും സാധ്യത പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 
 
ഡല്‍ഹിക്കു വേണ്ടി കോലി കളിക്കുകയാണെങ്കില്‍ 2012/13 സീസണു ശേഷം താരത്തിന്റെ രഞ്ജിയിലേക്കുള്ള തിരിച്ചുവരവ് ആയിരിക്കും അത്. 2019 ലാണ് രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹിയുടെ സാധ്യത പട്ടികയില്‍ കോലി അവസാനമായി ഇടംപിടിച്ചത്. എന്നാല്‍ അന്ന് കളിക്കാന്‍ സാധിച്ചിട്ടില്ല. 
 
സാധ്യത പട്ടികയില്‍ 84 താരങ്ങളാണ് ഉള്ളത്. സെപ്റ്റംബര്‍ 26 ന് (നാളെ) ഫിറ്റ്‌നെസ് ടെസ്റ്റ് നടക്കും. അതിനുശേഷമായിരിക്കും ടീം പ്രഖ്യാപനം. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര വരാനിരിക്കുന്നതിനാല്‍ രഞ്ജി ട്രോഫിയില്‍ കോലിയും പന്തും കളിക്കുമോ എന്ന കാര്യം സംശയമാണ്. ഒക്ടോബര്‍ 11 നാണ് രഞ്ജി ട്രോഫി ആരംഭിക്കുക. ഒക്ടോബര്‍ 16 ന് ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

IPL Auction 2024: റിഷഭ് പന്ത്, കെ എൽ രാഹുൽ മുതൽ ജോസ് ബട്ട്‌ലർ വരെ,ഐപിഎല്ലിൽ ഇന്ന് പണമൊഴുകും, ആരായിരിക്കും ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം

2004ന് ശേഷം ഇതാദ്യം, കെ എൽ രാഹുലും ജയ്സ്വാളും സ്വന്തമാക്കിയത് സച്ചിനും രോഹിത്തിനും സാധിക്കാത്ത നേട്ടം

പതിനൊന്നാം നമ്പര്‍ താരം സമ്മി?, ചര്‍ച്ചയായി സഞ്ജു സാംസന്റെ പുതിയ ജേഴ്‌സി!

അടുത്ത ലേഖനം
Show comments