Virat Kohli: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് കോലി പിന്മാറി !

ആദ്യ രണ്ട് ടെസ്റ്റുകളില്‍ താന്‍ കളിക്കില്ലെന്ന് ടീം സെലക്ഷനു മുന്‍പ് തന്നെ കോലി മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

രേണുക വേണു
തിങ്കള്‍, 22 ജനുവരി 2024 (15:39 IST)
Virat Kohli: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിരാട് കോലി പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് താരം പിന്മാറിയതെന്ന് ബിസിസിഐ അറിയിച്ചു. അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. ജനുവരി 25 ന് ടെസ്റ്റ് പരമ്പര ആരംഭിക്കും. 
 
ആദ്യ രണ്ട് ടെസ്റ്റുകളില്‍ താന്‍ കളിക്കില്ലെന്ന് ടീം സെലക്ഷനു മുന്‍പ് തന്നെ കോലി മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോലിക്ക് പകരം മറ്റൊരു താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തില്ല. വളരെ വ്യക്തിപരമായ കാരണങ്ങളാലാണ് കോലി ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നും അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് മറ്റ് ഗോസിപ്പുകളൊന്നും പ്രചരിപ്പിക്കരുതെന്നും ബിസിസിഐ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 
 
ജനുവരി 25 മുതല്‍ 29 വരെ ഹൈദരബാദിലും ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ വിശാഖപട്ടണത്തും ആണ് ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍. രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷോ ആകാം, അതിരുവിടരുത്, ഗുകേഷിനെ അപമാനിച്ച മുൻ ലോക രണ്ടാം നമ്പർ താരം ഹികാരു നകാമുറയ്ക്കെതിരെ ക്രാംനിക്

Rohit Sharma: രോഹിത്തിന്റെ പ്രായത്തില്‍ 'നോ' പറഞ്ഞ് ബിസിസിഐ; ഗംഭീറിന്റെ മൗനസമ്മതവും !

Shreyas Iyer: ശ്രേയസിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ 'ഒതുക്കി'; അതും ഗില്ലിനു വേണ്ടി !

പാക് ക്യാപ്റ്റന്‍ 'ടെയില്‍സ്' വിളിച്ചു, അവതാരക കേട്ടത് 'ഹെഡ്‌സ്'; നാടകീയ രംഗങ്ങള്‍, എന്നിട്ടും ജയം ഇന്ത്യക്ക് !

India Women vs Pakistan Women: 'എല്ലാം ബിസിസിഐ പറയും പോലെ'; പാക് ക്യാപ്റ്റനു കൈ കൊടുക്കാതെ ഹര്‍മന്‍

അടുത്ത ലേഖനം
Show comments