കോഹ്‌ലിയോ, രോഹിതോ ? നിശ്ചിത ഓവർ ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാൻ ആര് ? കണക്കുകളുമായി വിദഗ്ധർ !

Webdunia
വെള്ളി, 5 ജൂണ്‍ 2020 (13:31 IST)
ഇന്ത്യൻ ടിമിലെ ഇപ്പോഴത്തെ റൺവേട്ടക്കാരാണ് നയകൻ വിരാട് കോഹ്‌ലിയും നിശ്ചിത ഓവർ ക്രിക്കറ്റിലെ ഉപനായകൻ രോഹിത് ശർമയും. ആരാണ് മികച്ച ബാറ്റ്സ്‌മാൻ എന്നതിൽ ഇഞ്ചോടിച്ച് പോരാട്ടമാണ് ഇരുവരും തമ്മിൽ നടക്കുന്നത്. ടെസ്റ്റിൽ താൻ തന്നെയാണ് മികച്ചത് എന്ന് കോഹ്‌ലി തെളിയിച്ചിട്ടുണ്ട് എന്നാൽ. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇവരിൽ ആരാണ് മികച്ച ബാറ്റ്സ്മാൻ എൻ ചോദിച്ചാൽ ഉത്തരം പറയാൻ അൽപം ബുദ്ധിമുട്ടും. എന്നാല്‍ ഇവരില്‍ കേമനെ തിരഞ്ഞെടുത്തിരിക്കുകയാണ് ആകാഷ് ചോപ്ര നിയമിച്ച നാലു പേരടങ്ങുന്ന വിദഗ്ധ പാനല്‍. . 
 
മുന്‍ ഇന്ത്യന്‍ താരങ്ങളായ ദീപ്ദാസ് ഗുപ്ത, സഞ്ജയ് ബാംഗര്‍, നിഖില്‍ ചോപ്ര, മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജുംദാര്‍ എന്നിവരാണ് പാനൽ അംഗങ്ങൾ കോഹ്‌ലിയാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ബാറ്റ്‌സ്മാനെന്നാണ് ചോപ്രയുടെയും മജുംദാറിന്റെയും അഭിപ്രായം. റൺചേസിൽ കോലി പുലര്‍ത്തുന്ന അസാധാരണ മികവാണ് അതിന് കാരണം എന്ന് മജുംദാര്‍ പറയുന്നു. ഏകദിനത്തിലെ റണ്‍ചേസില്‍ 68.33 ആണ് കോലിയുടെ ശരാശരി. രോഹിത്തിന്റേത് 48.70 ആണ്. ടി20യില്‍ 82.15 എന്ന മികച്ച ശരാശരിയാണ് കോ‌ഹ്‌ലിക്കുള്ളത് രോഹിത്തിനാകട്ടെ ഇത് 26.88 മാത്രമാണ്. 
 
അന്താരാഷ്ട്ര ടി20യില്‍ കോലിയേക്കാള്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചത് രോഹിത്താണ്. എന്നാൽ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിയും രോഹിത്തും ഒരുപോലെ മികച്ചുനിൽക്കുന്നു എന്നാണ് ദീപ്ദാസ് ഗുപ്തയുടെയും സഞ്ജയ് ബാംഗറിന്റെയും അഭിപ്രായം. ടി20യിലെ മികച്ച ബാറ്റ്‌സ്മാനായി ആരെ തിരഞ്ഞെടുക്കുമെന്ന് ആകാഷ് ചോപ്രയുറ്റെ ചോദ്യത്തിന് രോഹിത് എന്നയിരുന്നു നിഖില്‍ ചോപ്രയുടെ മറുപടി. ടി20യില്‍ കോലിയും രോഹിത്തും ഒരുപോലെ മുന്നിട്ടുനിൽക്കുന്നു എന്നും ഏകദിനത്തില്‍ കോലിയാണ് ഒരുപടി മുകളിലെന്നുമാണ് മജുംദാര്‍ പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: സച്ചിനെ മറികടന്നെങ്കില്‍ നമുക്ക് ഉറപ്പിച്ചു പറയാമല്ലോ അവനാണ് ഏറ്റവും മികച്ചതെന്ന്; കോലിയെ പുകഴ്ത്തി ഗവാസ്‌കര്‍

Virat Kohli: ഒരു ഫോര്‍മാറ്റിലും ഇത്രയും സെഞ്ചുറിയുള്ള താരം ഇനിയില്ല; സച്ചിനെ മറികടന്ന് കോലി

മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിൽ ഒരു സീനിയർ താരമില്ലാതെ പറ്റില്ല, ടെസ്റ്റിൽ കോലിയെ തിരിച്ചുവിളിക്കാനൊരുങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments