Webdunia - Bharat's app for daily news and videos

Install App

തോൽവിയിലാണ് ടീമിന് പിന്തുണ വേണ്ടത്, ഇന്ത്യ കപ്പുമായി തിരിച്ചെ‌ത്തും: സെവാഗ്

Webdunia
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (16:08 IST)
ടി20 ലോകകപ്പിലെ ആദ്യ തോൽവിയ്ക്ക് ശേഷം ന്യൂസിലൻഡിനെതിരെ ഗ്രൂപ്പിലെ നിർണായക പോരാട്ടത്തിനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഞായറാഴ്‌ച നടക്കുന്ന മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. ഇതിനാൽ തന്നെ ആവേശമുയർത്തുന്ന പോരാട്ടമായിരിക്കും ഇരു ടീമുകളും തമ്മിൽ നടക്കുക എന്നതുറപ്പാണ്.
 
ഇപ്പോഴിതാ നിർണായകമത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ടീം ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വിരേന്ദർ സെവാഗ്.പാകിസ്ഥാനോടേറ്റ തോല്‍വി കാര്യമാക്കേണ്ടതില്ലെന്നും ഇന്ത്യ കപ്പുയര്‍ത്തുമെന്നും സെവാഗ് അഭിപ്രായപ്പട്ടു. തോൽവി നേരിടുമ്പോളാണ് നാം നമ്മുടെ ടീമിനെ പിന്തുണക്കേണ്ടത്.

ആദ്യ മത്സരം തോറ്റെങ്കിലും ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രം മതി. ജയിക്കുമ്പോള്‍ ആഘോഷവുമായി നമ്മള്‍ ഇന്ത്യക്കൊപ്പം നില്‍ക്കാറുണ്ട്. അതിന്റെ കൂടെ തോൽവിയിലും ടീമിനൊപ്പം നിൽക്കണം. ഇന്ത്യ ഇത്തവണ കിരീടം നേടുമെന്ന് തന്നെ ഞാൻ ഉറച്ച് വിശ്വസിക്കുന്നു. സെവാഗ് പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

സെവാഗ് പറഞ്ഞതു കേട്ടില്ലേ എന്ന് മാധ്യമപ്രവര്‍ത്തകന്‍; അത് ആരെന്ന് ഷാക്കിബ് (വീഡിയോ)

യൂറോകപ്പ് ലോകകപ്പിനേക്കാൾ കടുപ്പമെന്ന് എംബാപ്പെ, മറുപടിയുമായി മെസ്സി

T20 Worldcup 2024: ഗ്രൂപ്പ് മത്സരം പോലല്ല സൂപ്പർ 8, ഇന്ത്യയ്ക്ക് മുന്നിൽ ഇനി ശക്തരായ എതിരാളികൾ, ഫൈനലിൽ എതിരാളിയാവുക ഓസ്ട്രേലിയ!

ബാബര്‍ അസം സോഷ്യല്‍ മീഡിയ ഉണ്ടാക്കിയ ഫേക്ക് കിംഗ്, അയാളേക്കാള്‍ മെച്ചമാണ് എന്റെ റെക്കോര്‍ഡ്: അഹമ്മദ് ഷെഹ്‌സാദ്

ഗര്‍നാചോ ഭാവി താരം, അര്‍ജന്റീനയ്ക്ക് വലിയ പ്രതീക്ഷകളുണ്ടെന്ന് സ്‌കലോണി

അടുത്ത ലേഖനം
Show comments