Webdunia - Bharat's app for daily news and videos

Install App

‘ബുമ്രയെ നേരിടാന്‍ ഭയം, അയാള്‍ ഡെന്നീസ് ലിലിയെക്കാള്‍ അപകടകാരി’; വിവിയന്‍ റിച്ചാര്‍ഡ്‌സ്

Webdunia
വ്യാഴം, 22 ഓഗസ്റ്റ് 2019 (15:12 IST)
ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡെന്നീസ് ലിലിയെക്കാള്‍ മികച്ച ബൗളറാണ് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെന്ന് വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച പേസിലും വേറിട്ട ആക്ഷനിലും പന്തെറിയുന്ന ബുമ്രയ്‌ക്കെതിരെ ബാറ്റ് ചെയ്യാന്‍ തനിക്ക് ഭയമാണ്. സങ്കീര്‍ണ്ണമായ ബോളിംഗ് ആക്ഷനാണ് അദ്ദേഹത്തിന്റേത്. ലില്ലിയുടെ പന്തുകളുടെ ഗതി തിരിച്ചറിയാന്‍ കഴിയും.  അതിനാല്‍ തന്നെ ബുമ്രയേക്കാള്‍ താന്‍ നേരിടാന്‍ ഇഷ്‌ടപ്പെടുന്നത് ഡെന്നീസ് ലിലിയെയാണെന്നും മുന്‍ വിന്‍ഡീസ് താരം പറഞ്ഞു.

അസാധാരണമായ ബുമ്രയുടെ ബോളിംഗ് ആക്ഷന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. സ്‌പിന്നര്‍ ഓടിവരുന്നതുപോലെയുള്ള റണ്ണപ്പ്, പിന്നീട് വേഗമാര്‍ജിച്ച് അതിവേഗത്തില്‍ പന്തെറിയുകയും ചെയ്യും. ഇത് മനസിലാ‍ക്കാന്‍ ബാറ്റ്‌സ്‌മാന് സമയം ലഭിക്കില്ല. അതിനാല്‍ ബുമ്രയുടെ ഓവറുകള്‍ ബാറ്റ്സ്‌മാന്‍മാര്‍ക്ക് വെല്ലുവുളിയാണെന്നും റിച്ചാര്‍ഡ്‌സ് പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ വിജയങ്ങളുടെയും നേട്ടങ്ങളുടെയും പിന്നില്‍ ക്യാപ്‌റ്റന്‍ കോഹ്‌ലിയാണ്. ഏത് ടീമിനെതിരെയും അവര്‍ക്ക് വിജയിക്കാന്‍ കഴിയും. വിരാട് തിളങ്ങിയാല്‍ പൂജാരയും ഫോമിലെത്തും. ടെസ്‌റ്റില്‍ ഏറെ മുന്നേറാനുണ്ടെങ്കിലും ഏകദിനത്തില്‍ 25 സെഞ്ചുറികള്‍ അടിച്ചു കൂട്ടിയ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് മികച്ചതാണെന്നും വിവിയന്‍ റിച്ചാര്‍ഡ്‌സ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments