Webdunia - Bharat's app for daily news and videos

Install App

ക്രിക്കറ്റിൽനിന്നും ധോണിക്ക് വേണ്ടിയിരുന്നത് വെറും 30 ലക്ഷം, അതിന് കാരണവും ഉണ്ടായിരുന്നു, വെളിപ്പെടുത്തലുമായി വസീം ജാഫർ

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2020 (12:41 IST)
സച്ചിൻ കഴിഞ്ഞാൽ രാജ്യത്തെ എറ്റവും സമ്പന്നനായ ക്രിക്കറ്റ് താരമാണ് ക്യാപ്‌റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. 800 കോടിയിലധികമാണ് താരത്തിന്റെ ആസ്തി എന്നാണ് കണക്കുകൾ. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് താരം ഒരു ലക്ഷം രൂപ മാത്രമേ  നൽകിയുള്ളു എന്ന് തരത്തിൽ വിമർശനവും ഉയർന്നിരന്നു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തുന്ന കാലത്ത് ധോണിയുടെ എറ്റവും വലിയ ആഗ്രഹത്തെ എന്തായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരം വസീം ജാഫർ.
 
ക്രിക്കറ്റിലൂടെ 30 ലക്ഷം രൂപ സമ്പാദിക്കണം എന്നായിരുന്നു ധോണിയുടെ ആഗ്രഹം എന്ന് വസീം ജാഫർ പറയുന്നു. ധോണിയുമൊത്തുള്ള ഏറ്റവും ഇഷ്ടപ്പെട്ട നിമിഷം ഏതായിരുന്നു എന്ന് ട്വിറ്ററിലൂടെ ചോദിച്ച ആരാധകനുള്ള മറുപടിയിലാണ് വസീം ജാഫർ പഴയകാലത്തെ കുറിച്ച് ഓർത്തെടുത്തത്. 'ഇന്ത്യന്‍ ടീമിലെത്തിക്കഴിഞ്ഞ് ആദ്യത്തെ ഒന്നു രണ്ടു വര്‍ഷം ധോണി സ്ഥിരമായി പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. ക്രിക്കറ്റില്‍നിന്ന് 30 ലക്ഷം രൂപ സമ്പാദിച്ച്‌ സ്വന്തം നാടായ റാഞ്ചിയില്‍ പോയി സ്വസ്ഥമായി ജീവിക്കണം'. വസീം ജാഫർ ട്വിറ്ററിൽ കുറിച്ചു 
 
ധോണി ആഗ്രഹിച്ചിരുന്നത് അത്രമാത്രമായിരുന്നു. എന്നാൽ ക്രിക്കറ്റ് ധോണിക്കായി കാത്തുവച്ചത് മറ്റൊന്നും. മികച്ച നേതൃപാടവം താരത്തെ ഇന്ത്യൻ ടിമിന്റെ നായക പദവിയിലെത്തിച്ചു. രണ്ട് ലോകകപ്പ് വിജയങ്ങൾ ധോണി ഇന്ത്യക്ക് സമ്മാനിച്ചു. ഇതോടെ ഇന്ത്യയിൽ ഏറ്റവും ധനികനായ രണ്ടാമത്തെ ക്രിക്കറ്റ് താരമായി ധോണി മാറുകയും. ചെയ്തു. എന്നാൽ താരത്തിന്റെ വിരമിക്കലിനെ കുറിച്ച് മാത്രമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: അവസാന ടെസ്റ്റ് കളിക്കാനും തയ്യാര്‍; ടീം മാനേജ്‌മെന്റിനോടു ബുംറ

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

ബെന്‍ സ്റ്റോക്‌സിന്റെ പരിക്കില്‍ ഇംഗ്ലണ്ട് ക്യാമ്പില്‍ ആശങ്ക, അഞ്ചാം ടെസ്റ്റിനായി ജാമി ഓവര്‍ട്ടണെ തിരിച്ചുവിളിച്ചു

ലെജൻഡ്സ് ലീഗിൽ പറ്റില്ല, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ കളിക്കാം, ഇന്ത്യൻ നിലപാട് ഇരട്ടത്താപ്പെന്ന് പാകിസ്ഥാൻ മുൻ താരം

Divya Deshmukh: കൊനേരും ഹംപിയെ പരാജയപ്പെടുത്തി ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

അടുത്ത ലേഖനം
Show comments