Webdunia - Bharat's app for daily news and videos

Install App

എല്ലാ ടീമുകള്‍ക്കും ഒരു മോശം മത്സരമുണ്ടാകും, ഞങ്ങള്‍ക്ക് അങ്ങനെ 2 മത്സരങ്ങള്‍ ഉണ്ടായി: രാജാമണി

Webdunia
വ്യാഴം, 15 ജൂണ്‍ 2023 (20:00 IST)
ഐപിഎല്ലില്‍ സന്തുലിതമായ ടീമുമായി ഇറങ്ങിയും പ്ലേ ഓഫ് യോഗ്യത നേടാനാവത്തതിന്റെ കാരണം വിശദമാക്കി രാജസ്ഥാന്‍ റോയല്‍സ് ഫിറ്റ്‌നസ് ട്രെയ്‌നര്‍ രാജാമണി. സീസണില്‍ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും സീസണിനിടയിലെ ഒരു മത്സരത്തിലുണ്ടായ തോല്‍വി ടീമിന്റെ താളം നഷ്ടപ്പെടുത്തിയെന്ന് രാജാമണി പറയുന്നു. സ്‌പോര്‍ട്‌സ് വികടന് നല്‍കിയ അഭിമുഖത്തിലാണ് രാജാമണിയുടെ പ്രതികരണം.
 
ഈ സീസണിന്റെ തുടക്കം ഞങ്ങളെ സംബന്ധിച്ചിടത്തോളം അതിഗംഭീരമായിരുന്നു. ആറ് മത്സരങ്ങളില്‍ അഞ്ചിലും വിജയിച്ച് കൊണ്ടാണ് ഞങ്ങള്‍ മുന്നേറിയത്. ചെന്നൈ, ഗുജറാത്ത് ടീമുകളെ തകര്‍ത്തുകൊണ്ടാണ് ഞങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ലഖ്‌നൗവിനെതിരായ മത്സരം ഞങ്ങളുടെ താളം നഷ്ടപ്പെടുത്തി. ആ മത്സരത്തില്‍ ലഖ്‌നൗ 153 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങി 10 ഓവറില്‍ 94ന് ഒന്ന് എന്ന നിലയിലായിരുന്നു ഞങ്ങള്‍. എന്നാല്‍ അടുത്ത മൂന്ന് ഓവറില്‍ കയ്യിലിരുന്ന കളി നഷ്ടപ്പെടുത്തി. ഇതോടെയാണ് ടീമിന്റെ താളം നഷ്ടമായത്. അശ്വിനും ബട്ട്‌ലറും സഞ്ജുവുമെല്ലാം പറഞ്ഞത് ഇതേ കാരണമാണ്.
 
എല്ലാ ടീമിനും ഒരു മോശം മത്സരമുണ്ടായേക്കാം. ഞങ്ങള്‍ക്കത് രണ്ടെണ്ണമായിരുന്നു. ഒരു മോശം മത്സരവും വന്നു. ഒരു മോശം പന്തും വന്നു. ആര്‍സിബിക്കെതിരെ 10 ഓവറില്‍ ഓള്‍ ഔട്ടാകുന്ന ഒരു മത്സരവും വന്നു. അതും മോശം മത്സരമായിരുന്നു. രാജാമണി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

ബുമ്രയുടെ മികവ് എന്താണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം: രോഹിത് ശർമ

England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ തന്നെ, ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പുകളും വേദികളുമായി

ഇന്ത്യൻ ടീമിനെ എത്തിക്കാനായി എയർ ഇന്ത്യ സ്ഥിരം സർവീസുകളിലൊന്ന റദ്ദാക്കിയെന്ന് പരാതി

ലോകകപ്പ് ഇന്ത്യ അർഹിക്കുന്നു, മികച്ച ക്രിക്കറ്റാണ് അവർ കളിച്ചത്: ഷഹീൻ അഫ്രീദി

ദൈവം നിന്നോടൊപ്പമുണ്ട്, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ബൈബിൾ വചനം ഉരുവിടുന്ന വീഡിയോയുമായി നടാഷ

വിരമിക്കുമ്പോൾ ടി20യിൽ ജഡേജയേക്കാൾ മികച്ച ഓൾ റൗണ്ടർ കോലി, ചർച്ചയായി റാങ്കിംഗ്

അടുത്ത ലേഖനം
Show comments