Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ-വിൻഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം, ഇന്ത്യയ്ക്ക് തിരിച്ചടിയായി സൂപ്പർ താരത്തിൻ്റെ പരിക്ക്, പരമ്പര തന്നെ നഷ്ടമാകും

Webdunia
വെള്ളി, 22 ജൂലൈ 2022 (13:32 IST)
ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ത്യൻ സമയം വൈകീട്ട് 7 മണിക്ക് ക്വീൻസ് പാർക്ക് ഓവലിലാണ് ആദ്യ മത്സരം നടക്കുക. അതേസമയം പ്രധാനതാരങ്ങളില്ലാത്ത ഇന്ത്യയ്ക്ക് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ പരിക്ക് തിരിച്ചടിയാകും. പരിക്കുള്ള ജഡേജ ഇന്ന് ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. താരത്തിന് പരമ്പര തന്നെ നഷ്ടമായേക്കുമെന്നും റിപ്പോർട്ടുണ്ട്.
 
ഇംഗ്ലണ്ടിനെ തകർത്തെത്തുന്ന ആത്മവിശ്വാസത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ വമ്പനടിക്കാരുണ്ടെങ്കിലും പഴയ കരീബിയൻ കരുത്തിൻ്റെ പെരുമയില്ലാതെയാണ് വിൻഡീസ് ഇറങ്ങുന്നത്. ഇന്ത്യൻ ടീമിൽ ഓപ്പണിങ്ങിൽ ശിഖർ ധവാനോടൊപ്പം ഇഷാൻ കിഷൻ തന്നെ ഓപ്പൺ ചെയ്യാനാണ് സാധ്യത. സഞ്ജു സാംസൺ ടീമിൽ ഇടം നേടുമെന്നാണ് റിപ്പോർട്ട്. ബൗളിങ്ങിൽ മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ,അർഷ്ദീപ് സിംഗ് എന്നിവർക്കൊപ്പം യൂസ്‌വേന്ദ്ര ചഹൽ കൂടി ചേരുമ്പോൾ ഇന്ത്യൻ നിര ശക്തമാണ്.
 
അതേസമയം നിക്കോളാസ് പൂറൻ നയിക്കുന്ന ടീമിൽ ബ്രാൻഡൻ കിങ്,ഷായ് ഹോപ്പ്,ബ്രൂക്ക്സ്, റോവ്‍മാൻ പവൽ തുടങ്ങിയ വമ്പനടിക്കാരിലാണ് ടീമിൻ്റെ പ്രതീക്ഷ. ഇതുവരെ ഇരുടീമുകളും നേർക്കുനേർ വന്ന 138 മത്സരങ്ങളിൽ 67ൽ ഇന്ത്യയും 63ൽ വിൻഡീസുമാണ് വിജയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Bangladesh Series Cancelled: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

Shubman Gill blasts Akash Deep: 'എന്ത് നോക്കിയാ നില്‍ക്കുന്നെ'; പുതിയ ക്യാപ്റ്റന്‍ അത്ര 'കൂളല്ല', ആകാശ് ദീപിനു വഴക്ക് (വീഡിയോ)

India vs England 2nd Test, Day 2: ബുംറയില്ലെങ്കിലും വിക്കറ്റ് വീഴും; ഇന്ന് നിര്‍ണായകം, റൂട്ട് 'ടാസ്‌ക്'

Shubman Gill: രാജകുമാരനു കിരീടധാരണം; എഡ്ജ്ബാസ്റ്റണില്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍

Diogo Jota Death: ജോട്ട വിവാഹിതനായത് ദിവസങ്ങൾക്കു മുൻപ്; വിവാഹ വീഡിയോ പങ്കുവെച്ചത് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്

അടുത്ത ലേഖനം
Show comments