ഗെയ്ക്വാദും ജയ്‌സ്വാളും രോഹിത്ത് പോകുന്നതു വരെ കാത്തിരിക്കണം; ഇഷാന്‍ കിഷന്റെ കരിയര്‍ തുലാസില്‍

ട്വന്റി 20 യില്‍ ജയ്‌സ്വാളിനെ തല്‍ക്കാലത്തേക്ക് ഓപ്പണറായി പരിഗണിക്കാനാണ് സെലക്ടര്‍മാരുടെ ആലോചന

Webdunia
വെള്ളി, 2 ജൂണ്‍ 2023 (09:47 IST)
ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ ഋതുരാജ് ഗെയ്ക്വാദിനും യഷസ്വി ജയ്‌സ്വാളിനും ഇനിയും കാത്തിരിക്കേണ്ടി വരും. രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ ഓപ്പണറായി തുടരാനാണ് സാധ്യത. രോഹിത്ത് ട്വന്റി 20, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച ശേഷം മാത്രമേ ഗെയ്ക്വാദിനും ജയ്‌സ്വാളിനും ഇന്ത്യന്‍ ടീമില്‍ സ്ഥിരമാകാന്‍ സാധിക്കൂ. 
 
ട്വന്റി 20 യില്‍ ജയ്‌സ്വാളിനെ തല്‍ക്കാലത്തേക്ക് ഓപ്പണറായി പരിഗണിക്കാനാണ് സെലക്ടര്‍മാരുടെ ആലോചന. ശുഭ്മാന്‍ ഗില്ലിനൊപ്പം ജയ്‌സ്വാള്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. രോഹിത്ത് ശര്‍മയ്ക്ക് തല്‍ക്കാലത്തേക്ക് ട്വന്റി 20 യില്‍ ഇനി അവസരമുണ്ടാകില്ല. വിരാട് കോലി, കെ.എല്‍.രാഹുല്‍ എന്നിവരുടെ ട്വന്റി 20 ഭാവിയും അനിശ്ചിതത്വത്തിലാണ്. 
 
ഋതുരാജിനെ വണ്‍ഡൗണ്‍ ആക്കാനും ആലോചനയുണ്ട്. അങ്ങനെ വന്നാല്‍ ഇഷാന്‍ കിഷന്‍ പുറത്തിരിക്കേണ്ടി വരും. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് റിഷഭ് പന്ത് മടങ്ങിയെത്തുന്നതുവരെ മാത്രമേ ഇഷാന്‍ കിഷന് ഇനി അവസരങ്ങള്‍ ലഭിക്കൂ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

സംസാരം നിർത്തു, ആദ്യം ചെയ്തു കാണിക്കു, ഗംഭീറിനെതിരെ വിമർശനവുമായി അനിൽ കുംബ്ലെ

സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെവിടെ?, ടെസ്റ്റിലെ ഗംഭീറിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് രവിശാസ്ത്രി

അങ്ങനെ പെട്ടെന്ന് ചോദിച്ചാൽ എന്ത് പറയാൻ, ഫോളോ ഓൺ തീരുമാനമെടുക്കാൻ സമയം വേണം, ഡ്രസ്സിങ് റൂമിലേക്കോടി ബാവുമ

India vs Southafrica: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിനരികെ ഇന്ത്യയും ഗംഭീറും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇനി പ്രതീക്ഷ സമനില മാത്രം

അടുത്ത ലേഖനം
Show comments