തന്റെ ടീമിലെ സഹതാരത്തിനു ഭാര്യയുമായി അടുപ്പം; ദില്‍ഷന്‍ പിന്നീട് ചെയ്തത് ഇങ്ങനെ

നിലാങ്ക വിതാങ്കെയായിരുന്നു ദില്‍ഷന്റെ ഭാര്യ. ഇരുവരും തമ്മില്‍ വളരെ നല്ല സ്‌നേഹത്തിലായിരുന്നു

രേണുക വേണു
ചൊവ്വ, 27 മെയ് 2025 (20:25 IST)
ക്രിക്കറ്റ് താരങ്ങളുടെ കുടുംബജീവിതം പലപ്പോഴും സിനിമയിലെ ട്വിസ്റ്റുകള്‍ പോലെയാണ്. അങ്ങനെയൊരു ജീവിതമാണ് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് ദിലകരത്‌നെ ദില്‍ഷന്റേത്. ആദ്യ വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവും ദില്‍ഷനെ വാര്‍ത്തകളില്‍ നിറസാന്നിധ്യമാക്കി. 
 
നിലാങ്ക വിതാങ്കെയായിരുന്നു ദില്‍ഷന്റെ ഭാര്യ. ഇരുവരും തമ്മില്‍ വളരെ നല്ല സ്‌നേഹത്തിലായിരുന്നു. ഇരുവര്‍ക്കും ഒരു മകനുണ്ട്, രസാദു തിലകരത്‌നെ എന്നാണ് പേര്. വളരെ സന്തോഷത്തോടെ മുന്നോട്ടുപോയിരുന്ന കുടുംബജീവിതത്തില്‍ പെട്ടന്നാണ് ചില അസ്വാരസ്യങ്ങളുണ്ടായത്. 
 
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ ദില്‍ഷന്റെ സഹതാരവും സുഹൃത്തുമായിരുന്ന ഉപുല്‍ തരംഗയുമായി നിലാങ്കയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇരുവരും കടുത്ത പ്രണയത്തിലായി. അല്‍പ്പം വൈകിയാണ് ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായി ബന്ധമുണ്ടെന്ന് ദില്‍ഷന്‍ അറിഞ്ഞത്. ഇക്കാര്യം അറിഞ്ഞ ഉടനെ തന്നെ വിവാഹമോചനത്തിനായി നിയമനടപടികള്‍ ആരംഭിക്കുകയാണ് ദില്‍ഷന്‍ ചെയ്തത്. ഒടുവില്‍ ഇരുവരും വിവാഹമോചിതരായി. നിലാങ്ക ഉപുല്‍ തരംഗയെ വിവാഹം കഴിച്ചു. പിന്നീട് ദില്‍ഷന്‍ മഞ്ജുള തിലിനി എന്ന അഭിനേത്രിയെ വിവാഹം കഴിക്കുകയായിരുന്നു. 2008 ലായിരുന്നു ദില്‍ഷന്റെ രണ്ടാം വിവാഹം. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശയ്ക്ക് ആശിച്ച വില, സജനയെ നിലനിർത്തി മുംബൈ, മിന്നുമണിയും മിന്നി, താരലേലത്തിൽ മലയാളിതിളക്കം

Gautam Gambhir: 'നോ ചേയ്ഞ്ച്'; 2027 വരെ ഗംഭീര്‍ തുടരുമെന്ന് ബിസിസിഐ

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

ടെസ്റ്റ് ഫോർമാറ്റിനായി മറ്റൊരു പരിശീലകൻ വേണം, ബിസിസിഐയോട് നിർദേശിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ഉടമ

ഒരു സിക്സല്ല വേൾഡ് കപ്പ് നേടിതന്നതെന്ന് അന്ന് പറഞ്ഞു, ഇന്ന് ചോദിക്കുന്നു, ഞാൻ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിതന്നില്ലെ എന്ന്

അടുത്ത ലേഖനം
Show comments