ടെയ്‌ലർ എന്തിന് നാക്ക് പുറത്തിടുന്നു? അതിന് പിന്നിലും ഒരു കഥയുണ്ട്

അഭിറാം മനോഹർ
വെള്ളി, 7 ഫെബ്രുവരി 2020 (13:31 IST)
അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ്  ന്യൂസിലൻഡിനെതിരെ ആദ്യ ഏകദിന മത്സരത്തിന് ഇന്ത്യ മൈതാനത്തിലേക്കിറങ്ങിയത്. 347 എന്ന മികച്ച സ്കോർ തന്നെ ഇന്ത്യ നേടിയെടുത്തെങ്കിലും വെറ്ററൻ താരമായ റോസ് ടെയ്‌ലറിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ കിവികൾ വിജയിക്കുകയായിരുന്നു.
 
മത്സരത്തിൽ സെഞ്ച്വറി നേടി കിവീസ് താരം റോസ് ടെയ്‌ലർ സെഞ്ച്വറി നേടിയതിനൊപ്പം തന്നെ നാക്ക് പുറത്തേക്കിട്ട് ആഘോഷിക്കുന്ന ടെയ്‌ലറുടെ രീതി വലിയ ചർച്ചയായിരുന്നു. സെഞ്ച്വറി നേടുമ്പോളെല്ലാം ടെയ്‌ലർ ഇത്തരത്തിൽ നാക്ക് പുറത്തേക്ക് ഇടാറുണ്ട്. സെഞ്ച്വറി നേട്ടത്തിൽ ടെയ്‌ലറെ അഭിനന്ദിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ചെയ്ത ട്വീറ്റ് ചെയ്തതോടെയാണ് വിഷയം ചർച്ചയായത്.
 
 
സെഞ്ചുറിയടിച്ചാല്‍ താങ്കളെന്തിനാണ് ഇങ്ങനെ നാക്ക് പുറത്തിടുന്നത് എന്ന് എനിക്കൊന്ന് പറഞ്ഞുതരാമോ എന്നായിരുന്നു ഭാജിയുടെ ട്വീറ്റ് ഇതിന് പിന്നാലെ ഐ.പി.എല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഭാജിയുടെ ഈ ട്രോളിനൊപ്പം ചേര്‍ന്നു. എന്നാൽ നാക്ക് പുറത്തിടുന്ന ടെയ്‌ലറിന്റെ ആഘോഷത്തെ പറ്റി മുൻപ് തന്നെ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.2015-ല്‍ ക്രിക്കറ്റ് ഡോട്ട്‌കോം എയുവിന് അനുവദിച്ച അഭിമുഖത്തിലാണ് ടെയ്‌ലര്‍ സംഭവത്തെ പറ്റി വിശദമാക്കിയത്.
 
കരിയറിന്റെ തുടക്കത്തിൽ സെഞ്ച്വറി നേടിയിട്ടും പലവട്ടം ടീമിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്. അതിന് ശേഷമാണ് സെഞ്ചുറി അടിച്ചശേഷം ഇങ്ങനെ നാക്ക് പുറത്തിട്ട് തുടങ്ങിയതെന്നും ടെയ്‌ലര്‍ വിശദീകരിച്ചു. താൻ ഇങ്ങനെ ചെയ്യുന്നത് മക്കൾക്കും ഇഷ്ടമുള്ള കാര്യമാണെന്നും ടെയ്‌ലർ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson Joins CSK: സഞ്ജു ചെന്നൈയില്‍, ജഡേജ രാജസ്ഥാനില്‍; മലയാളി താരത്തിനു 18 കോടി തന്നെ

Vaibhav Suryavanshi: ആരെയും കൂസാത്ത മനോഭാവം, ടച്ചായാല്‍ സീനാണ്; വൈഭവ് ഇന്ത്യയുടെ ഭാവി

India vs South Africa, 1st Test: ലീഡെടുക്കാന്‍ ഇന്ത്യ, പുതു നിയോഗത്തില്‍ തിളങ്ങുമോ സുന്ദര്‍?

റസ്സലിനെയും വെങ്കടേഷ് അയ്യരെയും കൈവിട്ടേക്കും, കൊൽക്കത്ത റീട്ടെയ്ൻ ചെയ്യാൻ സാധ്യത ഈ താരങ്ങളെ മാത്രം

അവന് ഇംഗ്ലീഷ് അറിയില്ല, ക്യാപ്റ്റനാക്കാന്‍ കൊള്ളില്ല എന്ന് പറയുന്നവരുണ്ട്, സംസാരിക്കുന്നതല്ല ക്യാപ്റ്റന്റെ ജോലി: അക്ഷര്‍ പട്ടേല്‍

അടുത്ത ലേഖനം
Show comments