Webdunia - Bharat's app for daily news and videos

Install App

Sanju Samson: സഞ്ജു വിരമിക്കുന്നതാണ് നല്ലത്, അല്ലെങ്കില്‍ മറ്റേതെങ്കിലും ടീമില്‍ പോയി കളിക്കൂ; കലിപ്പില്‍ ആരാധകര്‍

ഏകദിന ഫോര്‍മാറ്റില്‍ 12 ഇന്നിങ്‌സുകളില്‍ നിന്ന് 55.71 ശരാശരിയില്‍ 390 റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്

Webdunia
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (15:50 IST)
Sanju Samson: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയതിനെതിരെ ആരാധകര്‍. സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച് മറ്റേതെങ്കിലും ടീമിനായി കളിക്കുന്നതാണ് നല്ലതെന്ന് ആരാധകര്‍ പറയുന്നു. കണക്കുകള്‍ പരിശോധിച്ചാല്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരേക്കാള്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ സഞ്ജുവിന് അര്‍ഹതയുണ്ടെന്നാണ് ആരാധകരുടെ വാദം. മലയാളി താരമായതുകൊണ്ട് മാത്രമാണ് സഞ്ജുവിനെ ബിസിസിഐ അകറ്റി നിര്‍ത്തുന്നതെന്നും ആരാധകര്‍ പറയുന്നു. 
 
ഏകദിന ഫോര്‍മാറ്റില്‍ 12 ഇന്നിങ്‌സുകളില്‍ നിന്ന് 55.71 ശരാശരിയില്‍ 390 റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. അഞ്ച് കളികളില്‍ പുറത്താകാതെ നിന്നു. 104 ആണ് സ്‌ട്രൈക്ക് റേറ്റ്. ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിച്ച മറ്റ് താരങ്ങളുടെ ഏകദിനത്തിലെ പ്രകടനങ്ങള്‍ നോക്കിയാല്‍ പലരും സഞ്ജുവിനേക്കാള്‍ താഴെയാണ്. 
 
24 ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് 24.33 ശരാശരിയില്‍ 511 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയിരിക്കുന്നത്. സ്‌ട്രൈക്ക് റേര്‌റ് 101.39 ആണ്. ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലും സഞ്ജുവിനേക്കാള്‍ പിന്നിലാണ് സൂര്യകുമാര്‍. ഇഷാന്‍ കിഷന്‍ ആകട്ടെ 17 ഇന്നിങ്‌സുകളില്‍ നിന്ന് 48.5 ശരാശരിയില്‍ 776 റണ്‍സ് നേടിയിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് 106.74 ആണ്. ഇഷാന്‍ കിഷനേക്കാള്‍ ശരാശരിയുള്ളത് സഞ്ജുവിനാണ്. ഏകദിനത്തില്‍ 52 ഇന്നിങ്‌സുകളില്‍ നിന്ന് 45.14 ശരാശരിയില്‍ 1986 റണ്‍സ് നേടിയ കെ.എല്‍.രാഹുലിന് സ്‌ട്രൈക്ക് റേറ്റ് വെറും 86.57 ആണ്. ഇവരൊക്കെ ലോകകപ്പ് ടീമില്‍ ഇടം പിടിച്ചപ്പോള്‍ ഇവരേക്കാള്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ സഞ്ജു പുറത്ത്. ഇത് അനീതിയാണെന്നാണ് ആരാധകരുടെ വിമര്‍ശനം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിറ്റ്മാൻ വീണ്ടും ഹിറ്റായി, ഏകദിന റാങ്കിംഗിൽ ആദ്യ മൂന്നിൽ തിരിച്ചെത്തി

ബാഴ്സലോണയുടെ കിരീടസാധ്യതകൾ പ്രവചിക്കാനുള്ള സമയമായിട്ടില്ല: ഹാൻസി ഫ്ളിക്ക്

ഒരു WPL സീസണിൽ ആദ്യമായി 400 റൺസ്, റെക്കോർട് നേട്ടം സ്വന്തമാക്കി നാറ്റ് സ്കിവർ ബ്രണ്ട്

പറയാതിരുന്നത് കൊണ്ട് കാര്യമില്ലല്ലോ, പാകിസ്ഥാൻ ക്രിക്കറ്റ് ഐസിയുവിലാണ്: ഷാഹിദ് അഫ്രീദി

Champions League 25: ഇന്ന് മാഡ്രിഡ് കത്തും, ചാമ്പ്യൻസ് ലീഗിൽ റയലിന് എതിരാളിയായി അത്ലറ്റിക്കോ

അടുത്ത ലേഖനം
Show comments