Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടേത് സന്തുലിതമായ ടീം, അന്നത്തെ 19കാരിയുടെ ആവേശം ഇന്നുമുണ്ട്: ഹർമൻ പ്രീത് കൗർ

അഭിറാം മനോഹർ
ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (15:16 IST)
ഒക്ടോബര്‍ 3ന് വനിതാ ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ തയ്യാറെടുപ്പുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി മികച്ച പ്രകടനം തുടരുമ്പോഴും ഒരു ലോകകിരീടം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ല. അതിനാല്‍ തന്നെ ഇത്തവണ ടീം മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
 
 കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളുടെ കാര്യം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടേത് മികച്ച നിരയാണെന്നാണ് ക്യാപ്റ്റനായ ഹര്‍മന്‍ പ്രീത് കൗര്‍ പറയുന്നത്. കഴിഞ്ഞ എഡീഷന്‍ ലോകകപ്പുകളെ വെച്ച് നോക്കുമ്പോള്‍ ഇന്ത്യയുടേത് മികച്ച നിരയാണ്. എല്ലാ കോളങ്ങളും നമ്മള്‍ ടിക്കിട്ട് കഴിഞ്ഞു. ലോകകപ്പിന് മുന്‍പായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹര്‍മന്‍ പ്രീത് കൗര്‍ പറയുന്നു.
 
 കഴിഞ്ഞ ഏഷ്യാകപ്പിലും മികച്ച രീതിയിലാണ് ടീം കളിച്ചത്. എന്നാല്‍ ചില മോശം ദിവസങ്ങള്‍ സംഭവിക്കാം. എനിക്കറിയാം ഞാന്‍ ഒരുപാട് ലോകകപ്പുകളായി കളിക്കുന്നു. എന്നാല്‍ പഴയ ആ 19 കാരിയിലുണ്ടായിരുന്ന അതേ ആവേശം 35 വയസിലും എനിക്കുണ്ട്. ഹര്‍മന്‍ പ്രീത് കൗര്‍ പറയുന്നു. നമുക്ക് ഓസ്‌ട്രേലിയയെ എന്നല്ല ഏത് ടീമിനെയും തോല്‍പ്പിക്കാനാകും.ഓസീസിനെ തോല്‍പ്പിക്കാന്‍ കഴിയുന്ന ഏക ടീം ഇന്ത്യയാണെന്ന് അവര്‍ക്കും അറിയാം. ഹര്‍മന്‍ പ്രീത് കൗര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

റുതുരാജിനെ മാറ്റി നിർത്തുന്നത് ഗില്ലിനെ സ്റ്റാറാക്കാനോ? തുടർച്ചയായി അവഗണിക്കപ്പെട്ട് താരം

ധോനിയെ കളിപ്പിക്കാൻ നിയമങ്ങളിൽ തിരിമറിയോ? ഐപിഎല്ലിലെ പുതിയ പരിഷ്കാരത്തിനെതിരെ വിമർശനം

ഇവൻ ആളൊരു ഖില്ലാഡി തന്നെ, കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 റൺസ് , ആ റെക്കോർഡ് ഇനി പൂരന് സ്വന്തം

മെസ്സിക്ക് യാത്രയയപ്പ് നൽകാൻ ബാഴ്സലോണ, ഫൈനലിസിമയ്ക്ക് വേദിയൊരുങ്ങുന്നു

എന്നാലും ഇങ്ങനെയുമുണ്ടോ നാണക്കേട്, 4 മണിക്കൂറിനിടെ 2 തവണ പുറത്തായി കെയ്ൻ വില്യംസൺ

അടുത്ത ലേഖനം
Show comments