Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്ക് ലോകകപ്പ് നഷ്‌ടപ്പെടും?, ഇതാ 4 കാരണങ്ങള്‍ - കോഹ്‌ലി കരഞ്ഞ് മടങ്ങും

Webdunia
ബുധന്‍, 17 ഏപ്രില്‍ 2019 (17:52 IST)
കാത്തിരിപ്പിന് ശേഷം ലോകകപ്പ് കളിക്കാനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ സാന്നിധ്യത്തില്‍ 15 അംഗ ടീമിനെയാണ് സെലക്‍ടര്‍മാര്‍ തിരഞ്ഞെടുത്തത്. പ്രതീക്ഷകള്‍ തകിടം മറിച്ച് അമ്പാട്ടി റായുഡു, ഋഷഭ് പന്ത് എന്നിവര്‍ പട്ടികയില്‍ നിന്നും പുറത്തായപ്പോള്‍ വിജയ ശങ്കര്‍, കെഎല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ എന്നിവര്‍ ലിസ്‌റ്റില്‍ കയറി പറ്റി എന്നതാണ് ശ്രദ്ധേയം.

കോഹ്‌ലി മുതല്‍ മഹേന്ദ്ര സിംഗ് ധോണിവരെയുള്ള വമ്പന്മാര്‍ അണി നിരക്കുമ്പോഴും ഈ ടീം ലോകകപ്പ് നേടാന്‍ പ്രാപ്‌തരാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. പതിവിന് വിപരീതമായി ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് പോലും ശക്തമായിരിക്കുമ്പോള്‍ ആണ് ഈ ചോദ്യം ശക്തമാകുന്നത്. അതിന് നിരവധി കാരണങ്ങള്‍ ഉണ്ട് എന്നതാണ് സത്യം.

പന്തിന്റെ അഭാവവും ടീമിന്റെ ശക്തി കുറയ്‌ക്കുമെന്നതില്‍ തര്‍ക്കമില്ല. ബാറ്റിംഗ് ഓര്‍ഡാറില്‍ നാലാമത് കളിക്കാന്‍ ശേഷിയുള്ള താരമാണ് പന്ത്. കൂറ്റനടികളിലൂടെ സ്‌കോര്‍ അതിവേഗം ഉയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും  യുവതാരത്തിന് സാധിക്കും.

സ്‌പെഷ്യലിസ്‌റ്റ് ബാറ്റ്‌സ്‌മാനായി ടീമില്‍ ഉള്‍പ്പെടുത്താന്‍ ഏറ്റവും അനുയോജ്യന്‍ പന്ത് മാത്രമാണ്. ഇക്കാര്യത്തില്‍ കാര്‍ത്തിക് ഏറെ പിന്നിലാണ്. ഓപ്പണര്‍മാരില്‍ ഒരാള്‍ക്ക് പരുക്കേറ്റ് കളിക്കാന്‍ കഴിയാതെ വന്നാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം സംഭവിക്കാം. അങ്ങനെ വരുമ്പോള്‍ ബാറ്റിംഗ് പൊസിഷനില്‍ ഏവിടെ വേണേലും പന്തിനെ ഇറക്കാന്‍ സാധിക്കുമായിരുന്നു. ഇതൊന്നും കാണാതെയാണ് ലഭിച്ച അവസരങ്ങള്‍ പോലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത കാര്‍ത്തിക് ടീമില്‍ ഉള്‍പ്പെടുത്തിയത്.

മൂന്നാം ഓപ്പണറുടെ റോളിലാണ് രാഹുല്‍ ടീമില്‍ എത്തിയിരിക്കുന്നത്. അതായത് ശിഖര്‍ ധവാന്‍ - രോഹിത് ശര്‍മ്മ ജോഡികളില്‍ ഒരാള്‍ക്ക് പരുക്കേറ്റാല്‍ മാത്രം പ്ലെയിംഗ് ഇലവനില്‍ എത്തും. ആശങ്കയുണ്ടാക്കുന്ന നാലാം നമ്പറാണ് കര്‍ണാടക താരത്തിന് മറ്റൊരു അവസരം നല്‍കുക. എന്നാല്‍, ടീമില്‍ എത്തിയ വിജയ് ശങ്കര്‍ ഈ സ്ഥാനത്ത് തിളങ്ങിയാല്‍ രാഹുല്‍ പുറത്ത് തന്നെ ഇരിക്കും.

ഇംഗ്ലണ്ടിലെ കാലാവസ്ഥയിൽ മികച്ച ഓൾറൗണ്ടർ എന്ന പരിഗണനയാണ് വിജയ് ശങ്കറിന് ലഭിച്ചത്. റായുഡുവിനേക്കാള്‍ മികച്ച താരമെന്ന ലേബലും, നാലാം നമ്പറില്‍ ഇറക്കാം എന്നതുമാണ് ഈ തിരുനെൽവേലിക്കാരന് അനുകൂലമാകുന്നത്. എന്നാല്‍, ഇംഗ്ലീഷ് മണ്ണിലെ പോരാട്ടത്തില്‍ പരിചയ സമ്പത്തില്ലാത്ത വിജയ് ശങ്കര്‍ വിജയമാകുമോ എന്ന് കണ്ടറിയണം.

നാലാം നമ്പറില്‍ വിജയ് ശങ്കര്‍ പരാജയപ്പെടുമ്പോള്‍ ആ സ്ഥാനത്ത് രാഹുല്‍ എത്തും. ആക്രമണോത്സുക ക്രിക്കറ്റ് കളിക്കുന്ന രാഹുല്‍ ഈ ബാറ്റിംഗ് പൊസിഷനില്‍ നിലയുറപ്പിച്ച് കളിക്കുമോ എന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഇരുവരും തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ നാലാമത് ധോണിക്കോ കാര്‍ത്തിക്കിനോ ക്രീസില്‍ എത്തേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ വന്‍ ടോട്ടലുകള്‍ പിന്തുടരുമ്പോള്‍ ഫിനിഷിംഗിന് ആളില്ലാതെ വരും.

ആരും പ്രതീക്ഷിക്കാതെയാണ് ജഡേജ ടീമില്‍ എത്തിയത്. പേസും ബൌണ്‍സും നിറഞ്ഞ ഇംഗ്ലണ്ടില്‍ ജഡേജയുടെ റോള്‍ എന്താണെന്ന് ഇതുവരെ വ്യക്തമല്ല. പേസ് ബോളര്‍മാരെ കൂടാതെ കുല്‍‌ദീപ് യാദവ്, യൂസ്‌‌വേന്ദ്ര ചാഹല്‍, വിജയ് ശങ്കര്‍, കേദാര്‍ ജാദവ് എന്നീ സ്‌പിന്‍ ബോളര്‍മാര്‍ ഉള്ളപ്പോഴാണ് ജഡേജയും ടീമില്‍ എത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

WTC Final Qualification: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് വേണ്ടത്?

23.75 കോടി മുടക്കി ടീമിലെത്തിച്ച വെങ്കിടേഷ് അയ്യരുമല്ല, കൊൽക്കത്തയുടെ നായകനാകുന്നത് സർപ്രൈസ് താരം!

Rohit Sharma: ഓപ്പണിങ്ങിനു രാഹുല്‍ തന്നെയാണ് നല്ലത്, രോഹിത് താഴേക്ക് ഇറങ്ങട്ടെ; വെറുതെ പറയുന്നതല്ല !

കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? എങ്കിൽ അത് മുംബൈയ്ക്ക് നന്നായി അറിയാം, പറഞ്ഞത് വിഴുങ്ങി യൂ ടേൺ അടിച്ച് ഹാർദ്ദിക്

കയ്യിൽ 13 മാത്രം ഉണ്ടായിട്ടും എനിക്ക് വേണ്ടി 9 കോടി വരെ വിളിച്ചില്ലെ, സിഎസ്കെയ്ക്ക് നന്ദി പറഞ്ഞ് ദീപക് ചാഹർ

അടുത്ത ലേഖനം
Show comments