കോഹ്‌ലിക്ക് സമാധാനമില്ല, കാരണം ധോണിയുടെ കിടിലന്‍ തീരുമാനം!

ആര്‍ക്കും സമാധാനമില്ല; ധോണിയുടെ തീരുമാനത്തില്‍ പുലിവാല് പിടിച്ച് കോഹ്‌ലി

Webdunia
ബുധന്‍, 25 ജനുവരി 2017 (15:22 IST)
മഹേന്ദ്ര സിംഗ് ധോണി ഒഴിച്ചിട്ടുപോയ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് മത്സരം കടുക്കുന്നു. തകര്‍പ്പന്‍ പ്രകടവുമായി വൃദ്ധിമാൻ സാഹയും പാർഥിവ് പട്ടേലും കളം നിറഞ്ഞതോടെയാണ് ടീം സെലക്‍ടര്‍മാരുടെയും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെയും സമാധാനം നഷ്‌ടമായത്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പര അടുത്ത മാസം നടക്കാനിരിക്കെ ഇവരില്‍ ആരെ തെരഞ്ഞെടുക്കണമെന്ന ആശങ്കയാണ് കോഹ്‌ലിയും സെലക്‍ടര്‍മാരും. രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ചുറിയുമായി പാർഥിവ് താരമായപ്പോൾ ഇറാനി ട്രോഫിയിൽ പാർഥിവിന്റെ ടീമിനെതിരെ ഇരട്ടസെഞ്ചുറിയുമായി സാഹ തിരിച്ചടിച്ചു.

കോഹ്‌ലിക്ക് കൂടുതല്‍ താല്‍പ്പര്യം സാഹയോടാണെങ്കിലും അദ്ദേഹം പരാജയപ്പെട്ടാലുടന്‍ പാർഥിവ് ടീമിലെത്തും. ഇത് ഇരു താരങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുന്നുമുണ്ട്. വിക്കറ്റ് കീപ്പിങ്ങിൽ പാർഥിവിനെക്കാളും മികവുണ്ടെന്നതും സാഹയ്‌ക്ക് തുണയായേക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്. മുഖ്യ പരിഗണന സാഹയ്‌ക്ക് തന്നെയാകുമെന്നാണ് മുഖ്യ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ് പ്രസാദ് നല്‍കുന്ന സൂചന.

ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള മഹേ സിംഗ് ധോണിയുടെ അപ്രതീക്ഷിത തീരുമാനമാണ് പാർഥിവിനും സാഹയ്‌ക്കും തുണയായത്. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റിനിടെ സാഹയ്‌ക്ക് പരുക്കേറ്റതിനെത്തുടര്‍ന്നാണ് പാര്‍ഥിവ് ടീമില്‍ ഇടം നേടിയത്. ലഭിച്ച അവസരം മുതലെടുത്ത അദ്ദേഹം മികച്ച പ്രകടമാണ് കാഴ്‌ചവച്ചത്.

പാർഥിവ് പട്ടേൽ (ഗുജറാത്ത്– വയസ്: 31)

ടെസ്റ്റ് കരിയർ: മത്സരങ്ങൾ–23, റൺസ്–878, ശരാശരി–33.76, ഉയർന്ന സ്കോർ–71, സെഞ്ചുറി–0, അർധസെഞ്ചുറി–6, ക്യാച്ചുകൾ–52, സ്റ്റംപിങ്–10

വൃദ്ധിമാൻ സാഹ (ബംഗാൾ–വയസ്: 32)

ടെസ്റ്റ് കരിയർ: മത്സരങ്ങൾ–20, റൺസ്–733, ശരാശരി–28.19, ഉയർന്ന സ്കോർ–104, സെഞ്ചുറി–1, അർധസെഞ്ചുറി–4, ക്യാച്ചുകൾ–31, സ്റ്റംപിങ്–7

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: മാനസപുത്രന്‍മാര്‍ക്കു വേണ്ടി അവഗണിക്കപ്പെടുന്ന സഞ്ജു !

ഇന്ത്യയ്ക്ക് പണി തന്നത് ഒരു ഇന്ത്യൻ വംശജൻ തന്നെ, ആരാണ് സെനുരാൻ മുത്തുസ്വാമി

സഞ്ജു പരിസരത്തെങ്ങുമില്ല, ഏകദിന ടീമിനെ രാഹുൽ നയിക്കും, ജയ്സ്വാളും പന്തും ടീമിൽ

India vs Southafrica: വാലറ്റത്തെ മെരുക്കാനാവാതെ ഇന്ത്യ, മുത്തുസ്വാമിക്ക് സെഞ്ചുറി, 100 നേടാനാവതെ യാൻസൻ, ദക്ഷിണാഫ്രിക്ക 489 റൺസിന് പുറത്ത്

Shubman Gill ruled out: ഇന്ത്യക്ക് 'ഷോക്ക്'; ഗില്‍ ഏകദിന പരമ്പര കളിക്കില്ല, ഉപനായകനും പുറത്ത് ! നയിക്കാന്‍ പന്ത് ?

അടുത്ത ലേഖനം
Show comments