'ടെസ്റ്റ് തനിക്ക് വഴങ്ങുമെന്ന് ആദ്യം പറഞ്ഞത് സേവാഗ്'-വാർണർ

അഭിറാം മനോഹർ
ഞായര്‍, 1 ഡിസം‌ബര്‍ 2019 (15:37 IST)
ടി20 മത്സരങ്ങൾ കളിച്ചുകൊണ്ടിരുന്നപ്പോൾ തനിക്ക് ടെസ്റ്റ് ക്രിക്കറ്റ് നന്നായി വഴങ്ങുമെന്ന് ആദ്യം പറഞ്ഞത് മുൻ ഇന്ത്യൻ ഓപ്പണിങ് താരം വിരേന്ദ്ര സേവാഗാണെന്ന് ഓസീസ് ഓപ്പണിങ് താരം ഡേവിഡ് വാർണർ. പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിലെ ട്രിപ്പിൾ സെഞ്ചുറി നേട്ടത്തിന് ശേഷമാണ് വാർണർ ഇക്കാര്യം പറഞ്ഞത്. 

ഐ പി എല്ലിൽ ഡൽഹിക്കായി കളിച്ചിരുന്ന കാലത്താണ് സേവാഗ് ഈ പ്രവചനം നടത്തിയത് താൻ അന്ന് അധികം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങൾ  ഒന്നും കളിച്ചിട്ടില്ലാത്തതിനാൽ സേവാഗിന്റെ വാക്കുകളെ മുഖവുരക്കെടുത്തില്ലെന്നും വാർണർ പറയുന്നു. 
 
നിങ്ങൾക്ക് ബോധം നഷ്ടമായിരിക്കുന്നുവെന്നാണ് ഞാൻ ഇതിനേ പറ്റി സേവാഗിനോട് പറഞ്ഞത്. എന്നാൽ ഞാൻ അവിശ്വസിച്ചും അദ്ദേഹം അത് ആവർത്തിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ പ്രോത്സാഹനം എപ്പോഴും മനസിൽ ഉണ്ടായിരുന്നു വാർണർ പറയുന്നു. 
 
പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിൽ 335 റൺസ് നേടി പുറത്താകാതെ നിന്നുവെങ്കിലും ഇന്നിങ്സ് നേരത്തെ ഡിക്ലയർ ചെയ്തിരുന്നതിനാൽ വാർണർക്ക് ബ്രയാൻ ലാറയുടെ ഉയർന്ന സ്കോറായ 400 റൺസ് എന്ന റെക്കോഡ് മറികടക്കാനായിരുന്നില്ല. ഈ നേട്ടം ആരായിരിക്കും മറികടക്കാൻ സാധ്യതയുള്ള താരം എന്ന ചോദ്യത്തിന് രോഹിത് ശർമ്മ എന്നയിരുന്നു വാർണറുടെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Joe Root: വേരുറപ്പിച്ച് റൂട്ട്, ഓസ്‌ട്രേലിയയില്‍ ആദ്യ സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച നിലയില്‍

Virat Kohli: ഫിറ്റ്നസ്സിൽ ഡൗട്ട് വെയ്ക്കല്ലെ, രണ്ടാം ഏകദിനത്തിൽ കോലി ഓടിയെടുത്തത് 60 റൺസ്!

India vs South Africa 2nd ODI: ബൗളിങ്ങില്‍ 'ചെണ്ടമേളം'; ഗംഭീര്‍ എന്താണ് ഉദ്ദേശിക്കുന്നത്?

India vs South Africa 2nd ODI: 'നേരാവണ്ണം പന്ത് പിടിച്ചിരുന്നേല്‍ ജയിച്ചേനെ'; ഇന്ത്യയുടെ തോല്‍വിയും മോശം ഫീല്‍ഡിങ്ങും

ദയവായി അവരെ ടീമിൽ നിന്നും ഒഴിവാക്കരുത്, ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്

അടുത്ത ലേഖനം
Show comments