എക്കാലവും ടീമിൽ തുടരാൻ അവർക്കാകില്ലല്ലോ, ടെസ്റ്റ് ടീമിൽ നിന്നും രഹാനെയെയും പുജാരരേയും പുറത്താക്കിയതിനെ പറ്റി ഗാംഗുലി

Webdunia
ഞായര്‍, 3 ഡിസം‌ബര്‍ 2023 (09:50 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരെ തഴഞ്ഞതിനെ ന്യായീകരിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. 2006ല്‍ അരങ്ങേറ്റം കുറിച്ച പുജാരയും 2010ല്‍ ടെസ്റ്റില്‍ അരങ്ങേറിയ രഹാനെയും കരിയറില്‍ ഇതുവരെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. മോശം ഫോമിനെ തുടര്‍ന്നാണ് ഇരുവരും ടീമിന് പുറത്തായത്. കെ എല്‍ രാഹുലിനും ശ്രേയസ് അയ്യര്‍ക്കും റുതുരാജ് ഗെയ്ക്ക്വാദിനുമാണ് പകരം മധ്യനിരയില്‍ അവസരം ലഭിക്കുക.
 
ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം പുജാര ടീമിന് പുറത്തായിരുന്നു. ടെസ്റ്റ് ടീമിന് പുറത്തായിരുന്നെങ്കിലും ഐപിഎല്ലിലെ മിന്നും പ്രകടനത്തെ തുടര്‍ന്ന് രഹാനെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അര്‍ധസെഞ്ചുറിയോടെ തിളങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരാജയമായതോടെയാണ് രഹാനെയ്ക്ക് പുറത്തേയ്ക്കുള്ള വഴി തെളിഞ്ഞത്. ആര്‍ക്കും എക്കാലവും ടീമില്‍ തുടരാനാവില്ലെന്നാണ് സീനിയര്‍ താരങ്ങളെ തഴഞ്ഞതിനെ പറ്റി മുന്‍ ഇന്ത്യന്‍ നായകനായിരുന്ന സൗരവ് ഗാംഗുലി പ്രതികരിച്ചത്. രാജ്യത്ത് പ്രതിഭയുള്ള നിരവധി കളിക്കാരുണ്ട്. രഹാനെയും പുജാരയും ഇന്ത്യയ്ക്ക് വലിയ വിജയങ്ങള്‍ നേടിതന്ന താരങ്ങളാണ്. പക്ഷേ സ്‌പോര്‍ട്‌സില്‍ ഒന്നും ശാശ്വതമല്ല. ഗാംഗുലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാറ്റെടുത്താൽ സെഞ്ചുറി!, സ്മൃതി മന്ദാനയുടെ റെക്കോർഡ് തകർത്ത് തസ്മിൻ ബ്രിറ്റ്സ്

ലബുഷെയ്ൻ പുറത്ത്, സ്റ്റാർക് തിരിച്ചെത്തി, ഇന്ത്യക്കെതിരായ ഏകദിന, ടി20 ടീമുകൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Australia Team for India Series: ഓസ്‌ട്രേലിയയെ നയിക്കുക മിച്ചല്‍ മാര്‍ഷ്; സ്റ്റാര്‍ക്ക് തിരിച്ചെത്തി, കമ്മിന്‍സ് ഇല്ല

റിഷഭിന് ഇത് രണ്ടാമത്തെ ജീവിതമാണ്, ഒരു കീപ്പറെന്ന നിലയിൽ ആ കാൽമുട്ടുകൾ കൊണ്ട് കളിക്കുന്നത് തന്നെ അത്ഭുതം: പാർഥീവ് പട്ടേൽ

നിന്നെ ഹീറോ ആക്കുന്നവർ അടുത്ത കളിയിൽ നിറം മാറ്റും, ഇതൊന്നും കാര്യമാക്കരുത്: ധോനി നൽകിയ ഉപദേശത്തെ പറ്റി സിറാജ്

അടുത്ത ലേഖനം
Show comments