കാമുകിമാരുമൊത്ത് കറക്കം, രാത്രിപാർട്ടികൾ, ഒടുവിൽ അഭിഷേകിന് യുവരാജ് മുറിയിലിട്ട് പൂട്ടി: വെളിപ്പെടുത്തി യോഗ്‌രാജ് സിങ്

അഭിറാം മനോഹർ
ചൊവ്വ, 22 ഏപ്രില്‍ 2025 (18:30 IST)
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിന്റെ വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശര്‍മയുടെയും ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ശുഭ്മാന്‍ ഗില്ലിന്റെയും കരിയര്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുള്ള താരമാണ് മുന്‍ ഇന്ത്യന്‍ താരമായ യുവരാജ് സിംഗ്. ഇരുതാരങ്ങളും പരസ്യമായി തങ്ങളുടെ കരിയറീല്‍ യുവരാജിനുള്ള പ്രാധാന്യത്തെ പറ്റി പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ എങ്ങനെയെല്ലാമാണ് യുവരാജ് ഇരുവരുടെയും കരിയറില്‍ ഇടപ്പെട്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവരാജ് സിംഗിന്റെ അച്ഛനായ യോഗ്രാജ് സിംഗ്.
 
പഞ്ചാബിലെ വിവിധ പ്രായപരിധിയിലുള്ള ടൂര്‍ണമെന്റുകളിലെ പ്രകടനം കണ്ടാണ് അഭിഷേകിനെ യുവരാജ് ശ്രദ്ധിക്കുന്നതെന്ന് യോഗ്രാജ് പറഞ്ഞു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനെ യുവരാജ് സമീപിച്ചപ്പോള്‍ അഭിഷേകിനെ ഒരു ബൗളറായാണ് അവര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ പ്രായത്തില്‍ തന്നെ 24 സെഞ്ചുറികള്‍ അടിച്ചൊരു താരത്തെ എങ്ങനെ ബൗളറായി കാണാനാകുമെന്ന് യുവി തിരിച്ചുചോദിച്ചു. കരിയറിന്റെ തുടക്കാകാലത്ത് ഒട്ടും അച്ചടക്കമില്ലാത്ത ജീവിതശൈലിയായിരുന്നു അഭിഷേകിന്റേത്. ഇത് കൈകാര്യം ചെയ്യാന്‍ അവന്റെ അച്ഛന് സാധിച്ചിരുന്നില്ല. അങ്ങനെയാണ് യുവരാജ് തന്നെ നേരിട്ടിടപ്പെട്ടത്. രാത്രി വൈകി നിശാപാര്‍ട്ടികളില്‍ പോകുന്നതും കാമുകിമാരെ കാണുന്നതും യുവി വിലക്കി.
 
രാത്രി വൈകിയാല്‍ നീ എവിടെയാണെന്ന് യുവരാജ് ഫോണില്‍ വിളിച്ച് ചോദിക്കും. 9 മണിയായാല്‍ കൃത്യമായി ഉറങ്ങിയിരിക്കണം, 5 മണിക്ക് എണീക്കണം. ഇങ്ങനെയാണ് യുവരാജ് അവനെ കൈകാര്യം ചെയ്തത്. അതേ രീതിയില്‍ തന്നെ ശുഭ്മാനെയും യുവി കൈകാര്യം ചെയ്തതെന്നും യുവരാജിന് കീഴില്‍ എത്തിയില്ലായിരുന്നെങ്കില്‍ അഭിഷേകിനെ പോലൊരു താരത്തെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നേനെയെന്നും യോഗ്രാജ് പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്‍ക്കത്തയില്‍ ഗംഭീറിന്റെ പിന്‍ഗാമിയായി അഭിഷേക് നായര്‍, അടുത്ത സീസണ്‍ മുതല്‍ മുഖ്യ പരിശീലകന്‍

നന്നായി കളിച്ചില്ലെങ്കിൽ ടീമിന് പുറത്താക്കും, ഹർഷിതിന് ഗംഭീർ മുന്നറിയിപ്പ് നൽകി?

നായകനായി ബാവുമ തിരിച്ചെത്തി, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

വനിതാ ഏകദിന ലോകകപ്പ് സെമിയ്ക്ക് മുൻപായി ഇന്ത്യയ്ക്ക് തിരിച്ചടി, പ്രതിക റാവലിന് മത്സരം നഷ്ടമാകാൻ സാധ്യത

കുറെ നാൾ വീട്ടിലിരുന്നപ്പോളാണ് ജീവിതത്തെ പറ്റി തിരിച്ചറിവുണ്ടായത്, കോലിയുമൊത്തുള്ള കൂട്ടുക്കെട്ട് ആസ്വദിച്ചു: രോഹിത്

അടുത്ത ലേഖനം
Show comments