ആദ്യ സന്നാഹം കലക്കി; ന്യൂസിലൻഡിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

മഴ മുടക്കിയ മൽസരത്തിൽ ഇന്ത്യയ്ക്ക് 45 റൺസ് ജയം

Webdunia
തിങ്കള്‍, 29 മെയ് 2017 (09:00 IST)
ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി നടന്ന സന്നാഹ മൽസരത്തിൽ ന്യൂസിലൻഡിനെതിരെ നിലവിലെ ചാംപ്യൻമാരായ ഇന്ത്യയ്ക്ക് ജയം. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തിൽ 45 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. 
 
190 റൺസ് വിജയലക്ഷവുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 129 റൺസിൽ എത്തിയപ്പോഴാണ് വില്ലനായി മഴയെത്തിയത്. വിരാട് കോലി 52 റൺസുമായി പുറത്താവാതെ നിന്നു. ശിഖർ ധവാൻ 40 റൺസെടുത്തു. 66 റൺസെടുത്ത ലൂക്ക് റോഞ്ചിയാണ് കിവീസിന്‍റെ ടോപ് സ്കോറർ. 
 
ക്യാപ്റ്റൻ വില്യംസൺ എട്ടും റൺസിനും ഗപ്റ്റിൽ ഒൻപത് റണ്‍സിനും പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജഡേജ രണ്ട് വിക്കറ്റ് നേടി. ചാമ്പ്യൻസ് ട്രോഫിയിൽ ജൂൺ  നാലിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊൽക്കത്തയിൽ എല്ലാ കുഴപ്പങ്ങൾക്കും കാരണം മെസ്സി, ആരാധകരോട് പ്രതിബദ്ധത കാണിച്ചില്ലെന്ന് ഗവാസ്കർ

ഗിൽ കളിക്കേണ്ടത് കോലിയെ പോലെ, ഒരു ഭാഗത്ത് നിന്ന് തന്നാൽ മതി: ദീപ് ദാസ് ഗുപ്ത

Chennai Super Kings : ചെന്നൈയ്ക്ക് ഫുൾ ജെൻ സി വൈബ്, അൺ ക്യാപ്ഡ് താരങ്ങൾക്കായി മുടക്കിയത് 28.40 കോടി!

ഗ്രീനിനെ വിളിച്ചെടുത്തത് 25.2 കോടിക്ക്, പക്ഷേ കൈയ്യിൽ കിട്ടുക 18 കോടി മാത്രം, കാരണം, ബിസിസിഐയുടെ ഈ നിബന്ധന

125 പന്തിൽ 209 റൺസ്, അണ്ടർ 19ൽ റെക്കോർഡിട്ട് അഭിഗ്യാൻ കുണ്ഡു, തകർത്തത് വൈഭവ് സൂര്യവൻശിയുടെ റെക്കോർഡ്

അടുത്ത ലേഖനം
Show comments