Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ രവി ശാസ്ത്രിയുടെ മുന്നില്‍ ബിഗ് ത്രീ തോറ്റു; ഭരത് അരുണ്‍ ഇന്ത്യയുടെ ബൗളിംഗ് കോച്ച് !

സഹീർ ഖാന്റെ ബൗളിംഗ് കോച്ച് സ്ഥാനം തെറിച്ചു

Webdunia
ചൊവ്വ, 18 ജൂലൈ 2017 (11:27 IST)
ഒടുവില്‍ അതുതന്നെ സംഭവിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി ഭരത് അരുണ്‍ തന്നെ. സഹീര്‍ ഖാനെ ബൗളിംഗ് പരിശീലകനാക്കിയ ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്ണമണ്‍ എന്നിവരുടെ തീരുമാനം മറികടന്നാണ് ബിസിസിഐ രവി ശാസ്ത്രിയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ മുട്ടുമടക്കിയത്. ഇതോടെ സഹീറിന്റെ റോള്‍ വിദേശ പരമ്പരകളില്‍ ടീമിന്റെ ബൗളിംഗ് ഉപദേശകന്‍ എന്നു മാത്രമായി ചുരുങ്ങുകയും ചെയ്യും.
 
54 കാരനായ ഭരത് അരുൺ ഇതിനു മുമ്പും ഇന്ത്യയുടെ ബൗളിംഗ് കോച്ചായി പ്രവർത്തിച്ച വ്യക്തിയാണ്. 2014 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയുടെ ബൗളിംഗ് കോച്ചായിരുന്നു അദ്ദേഹം. ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തോടെയായിരിക്കും അരുൺ ഇന്ത്യൻ ടീമിനൊപ്പം ചേരുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ആർ ശ്രീധർ, സഞ്ജയ് ബംഗാർ എന്നിവർ ടീമിന്റെ ഫീൽഡിങ്, ബാറ്റിംഗ് കോച്ചുമാരായും ടീമിനൊപ്പമുണ്ട്. 
 
നേരത്തെ, ബി സി സി ഐ ഉപദേശക സമിതിയാണ് സഹീർ ഖാനെ ബൗളിംഗ് കോച്ചായും രാഹുൽ ദ്രാവിഡിനെ ബാറ്റിംഗ് കോച്ചായും നിശ്ചയിച്ചത്. എന്നാൽ ഇന്ത്യൻ ടീമിന്റെ കൂടെ പരമാവധി 150 ദിവസം മാത്രമേ ഒരു വർഷം ചെലവഴിക്കാൻ പറ്റൂ എന്ന് സഹീർ ഖാൻ അറിയിക്കുകയായിരുന്നു. ഫുൾ ടൈം ബൗളിംഗ് കോച്ചാണെങ്കിൽ വർഷം 250 ദിവസമെങ്കിലും ടീമിനൊപ്പം ചെലവഴിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഭരത് അരുൺ ഇന്ത്യൻ ടീമിന്റെ ബൗളിംഗ് കോച്ചായി എത്തുന്നത്. 
 
നേരത്തെ രവി ശാസ്ത്രി ഇന്ത്യൻ ടീം ഡയറക്ടറായിരുന്ന വേളയില്‍ ബൗളിംഗ് കോച്ചായിരുന്നു ഭരത് അരുൺ. അരുണിനെ ഇന്ത്യന്‍ ക്യാംപിൽ എത്തിക്കാൻ രവി ശാസ്ത്രിക്ക് നേരത്തെതന്നെ താൽപര്യമുണ്ടായിരുന്നു എന്നും റിപ്പോർട്ടുകള്‍ പറയുന്നു. എന്തായാലും ഇതോടെ കോച്ചിനെ തെരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട സച്ചിന്‍-ഗാംഗുലി-ലക്ഷ്മണ്‍ ഉപദേശക സമിതിയുടെ നിലനില്‍പ്പ് പോലും അപ്രസക്തമായ അവസ്ഥയാണ് നിലവിലുള്ളതെന്നാണ് വാസ്തുത. 
 

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവന്റെ ബാറ്റിംഗ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു, നാസര്‍ ഹുസൈനോട് പോണ്ടിംഗ്, ചേട്ടന്‍ വേറെ ലെവല്‍ തന്നെ: വീഡിയോ

ചിരിച്ച് നടക്കുന്നു എന്നെയുള്ളു, പക്ഷേ രോഹിത്തിന് അത്രയും വിഷമമുണ്ട്, ഇന്ത്യൻ ടീമിനും: രവിശാസ്ത്രി

ഞങ്ങൾ മറ്റുള്ളവർക്ക് വഴി കാണിച്ചുകൊടുത്തു, ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ തോൽപ്പിക്കാനാകും: ടിം സൗത്തി

മിതാലിയുടെ റെക്കോർഡ് തകർത്തെറിഞ്ഞ് സ്മൃതി മന്ദന, വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ സെഞ്ചുറി നേടുന്ന താരം

അവസാന നിമിഷം ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ തുലച്ചു, കിംഗ്സ് കപ്പിൽ നിന്നും അൽ നസർ പുറത്ത്: വീഡിയോ

അടുത്ത ലേഖനം
Show comments