സഞ്ജുവിന് സച്ചിന്റെ വക ഉപദേശം

അനു മുരളി
വെള്ളി, 24 ഏപ്രില്‍ 2020 (19:47 IST)
പിറന്നാൾ അനുബന്ധിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിനോട് ഒരു ചോദ്യം ചോദിക്കാൻ മനോരമ വായനക്കാർക്കായി ഒരു അവസരം ഒരുക്കിയിരുന്നു. ചോദ്യം ചോദിച്ചവരിൽ ക്രിക്കറ്റ് താരം സഞ്ജു സാംസണുമുണ്ട്. തനിയ്ക്ക് ഒരു ഉപദേശം തരാമോയെന്നാണ് സച്ചിനോട് സഞ്ജു ചോദിച്ചത്. 
 
സഞ്ജുവിന്റെ ചോദ്യം: 
 
സര്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ക്രിക്കറ്റിന്റെ ദൈവം ഉത്തരം നല്‍കുന്നു എന്നതിന്റെ ആകാംഷയിലും ആഹ്ലാദത്തിലുമാണ് ഞാൻ. 2013ല്‍ താങ്കളെ ആദ്യമായി കണ്ടപ്പോള്‍ അന്തംവിട്ടു നില്‍ക്കുകയായിരുന്നു ഞാന്‍. താങ്കൾ എന്നെ അടുത്തേക്ക് വിളിച്ച് കുറേ സംസാരിച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരവും മറക്കാനാകാത്തതുമായ നിമിഷമായിരുന്നു അത്. അന്ന് ഞാൻ ഒന്നും ചോദിച്ചില്ല. 7 വര്‍ഷങ്ങള്‍ക്ക് മുൻപായിരുന്നു അത്. വർഷങ്ങൾക്ക് ശേഷം ഇപ്പോഴും എനിക്കു ചോദ്യങ്ങളൊന്നുമില്ല. പക്ഷേ, അങ്ങയെപ്പോലെ ഒരു ഇതിഹാസ താരത്തില്‍നിന്ന് ഒരു ഉപദേശം മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
 
സഞ്ജുവിന് സച്ചിൻ നൽകിയ മറുപടി ഇങ്ങനെ:
 
സഞ്ജൂ, നമ്മൾ ഏറ്റവും ഒടുവില്‍ സംസാരിച്ചപ്പോൾ പറഞ്ഞത് എന്താണെന്ന് എനിക്കോർമയുണ്ട്. ക്രിക്കറ്റിനെ ആരാധിക്കുക, അപ്പോള്‍ ക്രിക്കറ്റ് നിങ്ങള്‍ക്കെല്ലാം നല്‍കും എന്നതായിരുന്നു എന്റെ വാക്കുകള്‍. അതുതന്നെയാണ് ഞാൻ ഇപ്പോഴും പറയുന്നത്. കരിയറില്‍ ഒരുപാട് വെല്ലുവിളികളുണ്ടാകും. ടീമില്‍ സ്ഥാനം കിട്ടാത്തത് ഉള്‍പ്പെടെ. പക്ഷേ, അതിനെ കുറിച്ചൊന്നും ഓർത്ത് വിഷമിക്കരുത്, ആകൂലതപ്പെടരുത്. നമുക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങള്‍ 100 ശതമാനം ആത്മാര്‍ഥതയോടെ ചെയ്യുക. ഒരു കാര്യവും വിട്ടുകളയാതിരിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kevin Peterson: സ്നേഹമല്ലാതെ മറ്റൊന്നും അറിഞ്ഞിട്ടില്ല, ഇന്ത്യ പ്രിയപ്പെട്ടതാകാൻ കാരണങ്ങളുണ്ട്: കെവിൻ പീറ്റേഴ്സൺ

Hardik Pandya: പാണ്ഡ്യയുടെ കാര്യത്തിൽ റിസ്കെടുക്കില്ല, ഏകദിന സീരീസിൽ വിശ്രമം അനുവദിക്കും

ഗുവാഹത്തി ടെസ്റ്റ്: റബാഡയ്ക്ക് പകരം ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കൻ ടീമിൽ

ഗില്ലിനും ശ്രേയസിനും പകരം ജയ്സ്വാളും റിഷഭ് പന്തും എത്തിയേക്കും, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

വെറും ഒന്നരലക്ഷം പേരുള്ള ക്യുറസോ പോലും ലോകകപ്പ് കളിക്കുന്നു, 150 കോടി ജനങ്ങളുള്ള ഇന്ത്യ റാങ്കിങ്ങിൽ പിന്നെയും താഴോട്ട്

അടുത്ത ലേഖനം
Show comments