ധോണിയല്ലാതെ ചെന്നൈയ്ക്ക് മറ്റൊരു ക്യാപ്റ്റനെ സങ്കൽപ്പിയ്ക്കാനാകില്ല: ഡുപ്ലെസി

Webdunia
ഞായര്‍, 19 ഏപ്രില്‍ 2020 (13:34 IST)
എംഎസ് ധോണിയില്ലാത്ത ഒരു ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെക്കുറിച്ചു ചിന്തിയ്ക്കാൻപൊലുമാകില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഫാഫ് ഡുപ്ലെസി. ധോണി മുന്നിൽ നിന്നും നയിക്കുമ്പോൾ സിഎസ്‌കെ തിർത്തും വ്യത്യസ്തമായ ഒരു ടീമായി മാറും എന്ന് ഡ്യുപ്ലെസി പറയുന്നു. ചൈന്നൈ സൂപ്പർ കിങ്സിന്റെ ഇൻസ്റ്റഗ്രാം ലൈവ് വീഡിയോയിൽ സംസാരിക്കുമ്പോഴാണ് ഡ്യുപ്ലെസി ഇക്കാര്യം പറഞ്ഞത്. 
 
'ധോണി മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ സിഎസ്‌കെ തീര്‍ത്തും വ്യത്യസ്തമായൊരു ടീമാണ്. ഈ ഗ്രൂപ്പില്‍ നായകനെന്ന നിലയില്‍ അത്രയും വലിയ സ്വാധീനം അദ്ദേഹത്തിനുണ്ട്. ധോണിക്കു കീഴില്‍ മൂന്നു തവണ സിഎസ്‌കെ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ എട്ടു തവണ സിഎസ്‌കെ ഫൈനല്‍ കളിയ്ക്കുകയും ചെയ്തു. കളിച്ച എല്ലാ സീസണിലും പ്ലേ ഓഫിലെത്തിയ ഏക ടീം കൂടിയാണ് സിഎസ്‌കെ
 
ധോണിയല്ലാതെ മറ്റൊരു ക്യാപ്റ്റന് കീഴില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും സാധിയ്ക്കില്ല. ധോണി ടീം വിട്ടാല്‍ സിഎസ്‌കെ മറ്റൊരു ടീമായി മാറും. അദ്ദേഹം ടീമില്‍ ഇല്ലെങ്കില്‍ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കപ്പെടുക. കഴിഞ്ഞ 10 വര്‍ഷമായി താന്‍ ഐപിഎല്ലിന്റെ ഭാഗമാണ്. ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി ടൂര്‍ണമെന്റ് മാറിക്കഴിഞ്ഞു' ഡുപ്ലെസി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്‍ക്കത്തയില്‍ ഗംഭീറിന്റെ പിന്‍ഗാമിയായി അഭിഷേക് നായര്‍, അടുത്ത സീസണ്‍ മുതല്‍ മുഖ്യ പരിശീലകന്‍

നന്നായി കളിച്ചില്ലെങ്കിൽ ടീമിന് പുറത്താക്കും, ഹർഷിതിന് ഗംഭീർ മുന്നറിയിപ്പ് നൽകി?

നായകനായി ബാവുമ തിരിച്ചെത്തി, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

വനിതാ ഏകദിന ലോകകപ്പ് സെമിയ്ക്ക് മുൻപായി ഇന്ത്യയ്ക്ക് തിരിച്ചടി, പ്രതിക റാവലിന് മത്സരം നഷ്ടമാകാൻ സാധ്യത

കുറെ നാൾ വീട്ടിലിരുന്നപ്പോളാണ് ജീവിതത്തെ പറ്റി തിരിച്ചറിവുണ്ടായത്, കോലിയുമൊത്തുള്ള കൂട്ടുക്കെട്ട് ആസ്വദിച്ചു: രോഹിത്

അടുത്ത ലേഖനം
Show comments