ഹിറ്റ്മാൻ ഫോമിലാണ്, സച്ചിനെ പിന്നിലാക്കുമോ? ഒന്നല്ല, രണ്ട് റെക്കോർഡ് !

Webdunia
തിങ്കള്‍, 8 ജൂലൈ 2019 (12:43 IST)
ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകുന്നത് വരെ ഇന്ത്യയുടെ ഹിറ്റ്‌മാൻ രോഹിത് ശർമയിൽ നിന്നും ഇത്തരമൊരു ഇന്നിംഗ്സ് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. മിന്നും ഫോമിലാണ് താരമിപ്പോൾ. അഞ്ച് സെഞ്ചുറികളുമായി ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ഹിറ്റ്മാൻ.
 
ഇപ്പോള്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോകകപ്പില്‍ കുറിച്ചിട്ട രണ്ട് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതിന്‍റെ തൊട്ടടുത്താണ് രോഹിത്. സച്ചിനെ പിന്നിലാക്കുമോ രോഹിതെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ന്യൂസിലൻഡിനെതിരായ സെമിയില്‍ തന്നെ ഇതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് സച്ചിന്‍റെ പേരിലാണ്. 
 
2003 ലോകകപ്പില്‍ നേടിയ 673 റണ്‍സ് തകര്‍ക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ഇന്ത്യൻ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് ഈ ലോകകപ്പില്‍ ഇതുവരെ 647 റൺസാണ് കൈവശമുള്ളത്. 27 റണ്‍സ് കൂടി നേടിയാല്‍ സച്ചിനെ മറികടക്കാനാകും. രോഹിതിന്റെ തൊട്ടുപിന്നിലാണ് സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടുന്ന ഓസ്ട്രേലിയയുടെ ഓപ്പണര്‍ ഡേവിഡ് വാര്‍ണർ. വാർണർക്ക് 638 റണ്‍സുണ്ട്. സച്ചിനെ മറികടക്കാൻ 36 റണ്‍സ് കൂടി മതി.
 
സെഞ്ച്വറി ടീം ആയി മാറിയിരിക്കുകയാണ് ഇന്ത്യ. ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡ് സച്ചിനും രോഹിത്തും പങ്കിടുകയാണിപ്പോള്‍. ആറ് സെഞ്ചുറിയാണ് ഇരുവര്‍ക്കുമുള്ളത്. ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഈ റെക്കോര്‍ഡ് രോഹിത്തിന്‍റെ മാത്രം പേരിലാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷോ ആകാം, അതിരുവിടരുത്, ഗുകേഷിനെ അപമാനിച്ച മുൻ ലോക രണ്ടാം നമ്പർ താരം ഹികാരു നകാമുറയ്ക്കെതിരെ ക്രാംനിക്

Rohit Sharma: രോഹിത്തിന്റെ പ്രായത്തില്‍ 'നോ' പറഞ്ഞ് ബിസിസിഐ; ഗംഭീറിന്റെ മൗനസമ്മതവും !

Shreyas Iyer: ശ്രേയസിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ 'ഒതുക്കി'; അതും ഗില്ലിനു വേണ്ടി !

പാക് ക്യാപ്റ്റന്‍ 'ടെയില്‍സ്' വിളിച്ചു, അവതാരക കേട്ടത് 'ഹെഡ്‌സ്'; നാടകീയ രംഗങ്ങള്‍, എന്നിട്ടും ജയം ഇന്ത്യക്ക് !

India Women vs Pakistan Women: 'എല്ലാം ബിസിസിഐ പറയും പോലെ'; പാക് ക്യാപ്റ്റനു കൈ കൊടുക്കാതെ ഹര്‍മന്‍

അടുത്ത ലേഖനം
Show comments