Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ ലോകകപ്പ് വിജയിച്ചാൽ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി, പിന്നാലെ വിമർശനം

Webdunia
വെള്ളി, 17 നവം‌ബര്‍ 2023 (14:23 IST)
ലോകകപ്പ് ഫൈനല്‍ ബെര്‍ത്ത് ഇന്ത്യ ഉറപ്പിച്ചതിന് പിന്നാലെ വലിയ ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. വീണ്ടുമൊരു ഓസീസ് ഇന്ത്യ ഫൈനല്‍ മത്സരം നടക്കുമ്പോള്‍ തീപാറുമെന്ന് ഉറപ്പാണ്തിനിടെ തെലുങ്ക് നടി രേഖ ഭോജ് നടത്തിയ പ്രഖ്യാപനം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ലോകകപ്പില്‍ ഇന്ത്യന്‍ ടീം മുത്തമിടുകയാണെങ്കില്‍ വിശാഖപട്ടണം ബീച്ചിലൂടെ താന്‍ നഗ്‌നയായി ഓടുമെന്നാണ് രേഖ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
 
രേഖയുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്. ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് രേഖ ഇങ്ങനെ ചെയ്യുന്നതെന്ന് ഭൂരിഭാഗം പേരും വിമര്‍ശിക്കുന്നു. അതേസമയം ഇന്ത്യ വിജയിക്കട്ടെ ഞങ്ങള്‍ ബോയ്‌സ് റെഡിയാണെന്ന തരത്തില്‍ കമന്റ് ചെയ്യുന്നവരും കുറവല്ല. എല്ലാവരും വിശാഖപട്ടണം ബീച്ചില്‍ എത്തിച്ചേരുക. ഇന്ത്യ എന്തായാലും വിജയിക്കും അതിനായി പൂജ ചെയ്യു എന്നും പലരും പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കസറുമ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രേഖാ ഭോജ്.
 
ഇന്ത്യന്‍ ടീമുനോടുള്ള തന്റെ ആദരവും ഇഷ്ടവും പ്രകടിപ്പിക്കാനാണ് താന്‍ ശ്രമിച്ചെതെന്നാണ് രേഖയുടെ വിശദീകരണം. ഈ വിശദീകരണത്തിനെതിരെയും വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഞായറാഴ്ചയാണ് ഇന്ത്യ ഓസീസ് അന്തിമപോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ സ്‌റ്റേഡിയത്തിലെത്തും. സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ വിജയം നേടിയാണ് ഇന്ത്യ ഫൈനല്‍ യോഗ്യത നേടിയത്. ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ ഫൈനല്‍ യോഗ്യത നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

RCB Qualify to Play Off: ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയ മണിക്കൂറുകള്‍ക്ക് നാടകീയ അന്ത്യം; ചെന്നൈയെ തോല്‍പ്പിച്ച് ആര്‍സിബി പ്ലേ ഓഫില്‍

Indian Head Coach: ഗംഭീര്‍ തയ്യാറായില്ലെങ്കില്‍ വിദേശ പരിശീലകന്‍; ലാംഗറും ഫ്‌ളമിങ്ങും പരിഗണനയില്‍

Bengaluru Weather Live Updates, RCB vs CSK: ബെംഗളൂരുവില്‍ മഴ തുടങ്ങി, ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തേക്ക് !

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

അടുത്ത ലേഖനം