മുജീബെ നീ താഴെയിട്ടത് അഫ്ഗാൻ സെമി ഫൈനൽ മോഹങ്ങളാണ്, 99ലെ ഗിബ്സിനെ ഓർമിപ്പിച്ച് മുജീവ്

Webdunia
ബുധന്‍, 8 നവം‌ബര്‍ 2023 (13:17 IST)
1999ലെ ലോകകപ്പിലെ സൂപ്പര്‍ 6 പോരാട്ടത്തില്‍ ഓസീസ് നായകന്‍ സ്റ്റീവ് വോയുടെ ക്യാച്ച് അവസരം അന്നത്തെ ദക്ഷിണാഫ്രിക്കന്‍ താരമായ ഹെര്‍ഷല്‍ ഗിബ്‌സ് നഷ്ടമാക്കിയിരുന്നു. ക്യാച്ച് കൈവിട്ട ശേഷം ഗിബ്‌സിനോട് അന്ന് സ്റ്റീവ് വോ നടത്തിയ പ്രതികരണം ആരാധകര്‍ ഇന്നും പാടി നടക്കുന്നതാണ്. ഗിബ്‌സ് നിങ്ങള്‍ കൈവിട്ടത് ലോകകപ്പാണ് എന്നായിരുന്നു അന്ന് സ്റ്റീവ് വോ നടത്തിയ പ്രതികരണം. ഓസ്‌ട്രേലിയക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ഓസീസ് ടീം 7 വിക്കറ്റ് നഷ്ടമായി നില്‍ക്കെയാണ് ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ ക്യാച്ച് അവസരം മുജീബ് ഉര്‍ റഹ്മാന്‍ വിട്ടുകളഞ്ഞത്.
 
ക്യാച്ച് അവസരം നഷ്ടമാക്കുമ്പോള്‍ അഫ്ഗാന്‍ വിജയം കുറച്ച് ഓവറുകള്‍ നീട്ടിയെന്ന് മാത്രമാണ് അഫ്ഗാനും ക്രിക്കറ്റ് ആരാധകരുമെല്ലാം കരുതിയത്. എന്നാല്‍ പേശീവലവ് ഇന്നിങ്ങ്‌സില്‍ ഉടനീളം വലച്ചിട്ടും ഒരറ്റത്ത് നിന്ന് ആക്രമണം അഴിച്ചുവിട്ട ഗ്ലെന്‍ മാക്‌സ്വെല്‍ ഒരിക്കലും നേടാന്‍ സാധിക്കുമെന്ന് കരുതാത്ത ഒരു വിജയലക്ഷ്യം എത്തിപ്പിടിക്കുകയായിരുന്നു. മത്സരത്തിലെ പല ഘട്ടങ്ങളിലും പേശിവലിവ് മൂലം ഒന്ന് കാലനക്കാന്‍ പോലുമാവാതിരുന്ന താരം 128 പന്തില്‍ നിന്നും പുറത്താവാതെ നേടിയത് 201 റണ്‍സാണ്. 10 സിക്‌സും 21 ഫോറും അടങ്ങുന്നതായിരുന്നു മാക്‌സിയുടെ ഇന്നിങ്ങ്‌സ്.
 
മാക്‌സ്‌വെല്ലിന്റെ അപാരമായ നിശ്ചയദാര്‍ഡ്യവും പോരാട്ടവീര്യവുമാണ് മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് വിജയം സമ്മാനിച്ചതെങ്കിലും അഫ്ഗാന്‍ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനവും ഇതിന് സഹായകമായി. നാല് തവണയാണ് മത്സരത്തില്‍ മാക്‌സ്‌വെല്‍ പുറത്താകലില്‍ നിന്നും രക്ഷപ്പെട്ടത്. മത്സരത്തില്‍ മാക്‌സ്‌വെല്‍ നേരിട്ട ആദ്യ പന്തില്‍ നിന്ന് തന്നെ കഷ്ടിച്ചായിരുന്നു താരം രക്ഷപ്പെട്ടത്. മത്സരത്തില്‍ 3 വിക്കറ്റിന്റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പ് സെമിഫൈനല്‍ ബര്‍ത്ത് ഓസ്‌ട്രേലിയ ഉറപ്പാക്കി. നേരത്തെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമിഫൈനല്‍ യോഗ്യത നേടിയിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ പാകിസ്ഥാനെയും ന്യൂസിലന്‍ഡിനെയും മറികടന്ന് അഫ്ഗാന് നാലാം സ്ഥാനത്തെത്താമായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

അടുത്ത ലേഖനം
Show comments