Webdunia - Bharat's app for daily news and videos

Install App

കിവീസിന്റെ അപ്രതീക്ഷിത വീഴ്ച, സെമി സാധ്യതകള്‍ സജീവമാക്കി മറ്റ് ടീമുകള്‍

Webdunia
വ്യാഴം, 2 നവം‌ബര്‍ 2023 (20:52 IST)
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലന്‍ഡ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ സെമി സാധ്യതകള്‍ സജീവമാക്കി മറ്റ് ടീമുകള്‍. ലോകകപ്പിന്റെ തുടക്കത്തിലെ 4 മത്സരങ്ങളും വിജയിച്ചുകൊണ്ട് തുടങ്ങിയ ന്യൂസിലന്‍ഡ് അനായാസമായി സെമി ബെര്‍ത്ത് സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് നടന്ന മൂന്ന് മത്സരങ്ങളിലും അവര്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
 
ആദ്യം ഇന്ത്യയോടും പിന്നീട് ഓസീസിനെതിരെ നടന്ന മത്സരത്തില്‍ അവസാന പന്തില്‍ തോല്‍വിയും ന്യൂസിലന്‍ഡ് ഏറ്റുവാങ്ങി. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ 190 റണ്‍സിന്റെ തോല്‍വിയാണ് കിവികള്‍ക്കുണ്ടായത്. ന്യൂസിലന്‍ഡ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ സെമി സ്ലോട്ടുകളെ പറ്റി അനിശ്ചിതത്വം രൂക്ഷമായി.നിലവില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക,ഓസ്‌ട്രേലിയ ടീമുകള്‍ക്കാണ് സെമി സാധ്യതകള്‍ ഏറ്റവും കൂടുതലുള്ളത്.
 
ന്യൂസിലന്‍ഡ് വമ്പന്‍ തോല്‍വി വഴങ്ങിയതോടെ ബംഗ്ലാദേശ് ഒഴികെയുള്ള എല്ലാ ടീമുകള്‍ക്കും സെമി സാധ്യതകള്‍ക്കുള്ള വാതില്‍ തുറന്നിരിക്കുകയാണ്. പാകിസ്ഥാന് ഇനിയുള്ള 2 മത്സരങ്ങള്‍ അവര്‍ വിജയിക്കുകയും 2 മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് പരാജയപ്പെടുകയും ചെയ്താല്‍ സെമിയിലെത്താന്‍ സാധിക്കും.മറ്റ് ടീമുകളുടെയും സാധ്യതകളും ഇത്തരത്തിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Bangladesh T20 Series Live Telecast: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പര നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം?

India Women vs New Zealand Women: ലോകകപ്പില്‍ ഇന്ത്യക്ക് നാണംകെട്ട തുടക്കം; ന്യൂസിലന്‍ഡിനോടു തോറ്റത് 58 റണ്‍സിന്

ബംഗ്ലാദേശികൾ ഹിന്ദുക്കളെ കൊല്ലുന്നവർ, പ്രതിഷേധം രൂക്ഷം: ഇന്ത്യ ബംഗ്ലാദേശ് ടി20 പോരാട്ടം നടക്കുന്ന ഗ്വാളിയോറിൽ നിരോധനാജ്ഞ

ലോകകപ്പ് നേടിയിട്ട് മാത്രം വിവാഹമെന്ന തീരുമാനം മാറ്റി റാഷിദ് ഖാൻ, അഫ്ഗാൻ താരം വിവാഹിതനായി

Women's T20 Worldcup 2024: വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

അടുത്ത ലേഖനം
Show comments